ഇലക്ട്രിക് കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി വൈ ഡിയുടെ കാര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. പ്ലാന്റിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗിലാണ് തീപിടിത്തമുണ്ടായത്. കറുത്ത പുക ഉയര്‍ന്നത് വലിയ ആശങ്ക പരത്തി. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക അഗ്‌നിശമന സേനാ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ചൈനയിലെ ഷെന്‍ഷെനിലെ പിംഗ്ഷാന്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ബി വൈ ഡിയുടെ നിര്‍മാണ പ്ലാന്റിലാണ് തീപിടിത്തം ഉണ്ടായത്. പരീക്ഷണയോട്ടത്തിനുള്ള വാഹനങ്ങളും ഉപയോഗശൂന്യമായ കാറുകളും നിര്‍ത്തിയിട്ടിരുന്ന സ്ഥലത്താണ് തീപിടിച്ചത്. അഗ്‌നിബാധയില്‍ പുതിയ വാഹനങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളനുസരിച്ച് ബഹുനില കെട്ടിടത്തില്‍ മുഴുവന്‍ തീപടരുന്നത് കാണാം. മണിക്കൂറുകള്‍ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ അശാസ്ത്രീയമായ നിര്‍മാണമാണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകൂ എന്നും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























