വിഎസ്നു പിന്നാലെ ഭാര്യയ്ക്കും കൊവിഡ്...!...ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുവെങ്കിലും ആശുപത്രിയില്‍ തുടർന്ന് അച്യുതാനന്ദൻ, ചികിത്സ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടിന്നുവെന്ന വിവരം പങ്കുവെച്ച് മകൻ വിഎ അരുണ്‍ കുമാര്‍. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും വിഎ അരുണ്‍ കുമാര്‍ തന്റെ ഫെയിസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു. എങ്കിലും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ അമ്മയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. സുഖവിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വിളിക്കുന്ന നിരവധി പേരുണ്ട്. എല്ലാവരുടേയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്നായിരുന്നു കുറിപ്പ്.
അതേസമയം വെള്ളിയാഴ്ച്ച വൈകിട്ടോടെ വിഎസിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം ഇരുപതിനാണ് വിഎസിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha