എന്റെ കാര്യങ്ങളെല്ലാം അവനറിയാം...ഒപ്പം ജീവിക്കാന്‍ കഴിയില്ല...!!!..വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നവവധുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു, വിവാഹത്തിനായി മണ്ഡപം ഉള്‍പ്പെടെ ഒരുക്കി, രാവിലെ ബ്യൂട്ടീഷനെത്തിയപ്പോള്‍ കുളിച്ചുവരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയില്‍ കയറി വാതില്‍ അടച്ചു, ഏറെ നേരം കഴിഞ്ഞും പുറത്തെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്തു അകത്തു കടന്നപ്പോൾ കണ്ടത് മേഘയുടെ ജീവറ്റ ശരീരം...

വിവാഹ ദിനത്തില്‍ നവവധു വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.'എന്റെ കാര്യങ്ങളെല്ലാം അവനറിയാം...ഒപ്പം ജീവിക്കാന്‍ കഴിയില്ല.എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്.' എന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ചേവായൂര്‍ പോലീസ് പറഞ്ഞു.സംഭവത്തില്‍ വരനെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. നിലവില്‍ മരണത്തില്‍ അസ്വാഭാവികത ഒന്നും തോന്നിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ചേവായൂര്‍ പോലീസ് അറിയിച്ചു.
സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി നടത്താന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായിരുന്നു. ഇതിനിടെയാണ് വിവാഹ ദിവസം മേഘ ജീവനൊടുക്കിയത്. വധൂഗൃഹത്തിലാണ് വിവാഹം നടത്താനിരുന്നത്. അതിനായി മണ്ഡപം ഉള്‍പ്പെടെ ഒരുക്കിയിരുന്നു.
രാവിലെ ബ്യൂട്ടീഷനെത്തിയപ്പോള്‍ കുളിച്ചുവരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും പുറത്തെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്തു അകത്തു കടന്നപ്പോഴാണ് മേഘയെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha























