കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം

ആ കാഴ്ച കാണാനാവാതെ... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം. ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ (26) ആണ് മരിച്ചത്. ഏപ്രിൽ 21നു രാവിലെ 11.30 നായിരുന്നു അപകടം നടന്നത്.
കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനായി ഗ്യാസ് അടുപ്പിൽ നിന്നും കടലാസിൽ തീ കത്തിക്കുകയായിരുന്നു ജോമോൾ. ഇതിനിടെ വസ്ത്രത്തിലേയ്ക്കു തീ പടരുകയായിരുന്നു. ഇതോടെ പൊള്ളലേറ്റ ജോമോളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു.
സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് പങ്ങട തിരുഹൃദയ ദേവാലയത്തിൽ. ളാക്കാട്ടൂർ പ്ലാത്തറമുറിയിൽ സാലുവിന്റെയും മിനിയുടെയും മകളാണ് ജോമോൾ. ഒന്നര വയസ്സുള്ള മകളുണ്ട്.
"
https://www.facebook.com/Malayalivartha

























