ദിലീപിന്റെ കൈയ്യില്‍ നിന്നും കാശ് അടിക്കാനല്ലേടാ നിന്റെ അച്ഛന്റെ ശ്രമം; വെളിപ്പെടുത്തലിന് പിന്നാലെ തന്നേയും കടുംബത്തേയും ദിലീപ് അനുകൂലികള്‍ അധിക്ഷേപിക്കുകയാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍

ദിലീപിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ തന്നേയും കടുംബത്തേയും ദിലീപ് അനുകൂലികള്‍ അധിക്ഷേപിക്കുകയാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. തന്റെ മകനുള്‍പ്പെടെ സ്കൂളില്‍ നിന്നും മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ വാക്കുകളിലേക്ക്, അന്വഷണ ഉദ്യോഗസ്ഥരെ വധിക്കുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് മറ്റ് ആളുകള്‍ കൂടി മൊഴികള്‍ പറഞ്ഞിട്ടുണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരം.
അതിലൊരാളാണ് സലീം എന്ന് പറയുന്ന വിദേശ വ്യവസായി. അയാളുടെ മൊഴിയോ മറ്റ് വിശദാംശങ്ങളോ ഒന്നും തനിക്ക് അറിയില്ല. പലരും ഭയപ്പെട്ട് മാറി നില്‍ക്കുകയാണ്.ദിലീപ് മറ്റ് പലരോടും ഇക്കാര്യങ്ങള്‍ പറഞ്ഞുവെന്നത് പലരും നമ്മളോട് പറഞ്ഞിരുന്നു. എന്നാല്‍ അവരൊക്കെ മുന്നോട്ട് വന്ന് മൊഴികൊടുക്കാന്‍ തയ്യാകുമോയെന്ന് എന്ന് കണ്ടറിയാം. കാരണം ഇപ്പോ എന്റെ ഉദാഹരണം തന്നെ എടുക്കുക. ഇപ്പോള്‍ ഞാന്‍ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നപ്പോള്‍ വ്യക്തിപരമായും സാമൂഹികപരമായും കുടുംബപരമായുമെല്ലാം ഞാന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ എല്ലാവരും കാണുന്നുണ്ട്.
ഇപ്പോള്‍ തനിക്കെതിരെ രണ്ടാമത്തെ പീഡന കേസ് റെഡിയാക്കി കൊണ്ടിരിക്കുകയാണെന്നാണ് തനിക്ക് ലഭിച്ച വിവരം. അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ക്ക് കാണിച്ച് കൊടുക്കുന്ന പാഠങ്ങള്‍ ഇതൊക്കെയാണ്. അപ്പോള്‍ സ്വാഭാവികമായും കുടുംബവും ഭാര്യയും കുട്ടികളും ഉള്ളവരൊക്കെ തുറന്ന് പറയാന്‍ മുന്നോട്ട് വരണം എന്നില്ല. കാരണം അവര്‍ റഫറന്‍സിന് എടുക്കുന്നത് ബാലചന്ദ്രകുമാറിന് വന്ന് കൊണ്ടിരിക്കുന്ന ജീവിതമാണ്.തനിക്കെതിരെ പീഡനക്കേസ് വന്ന സമയത്ത് തന്റെ മകനെ ഇക്കാര്യം പറഞ്ഞ് കൊണ്ട് അവന്റെ സ്കൂളിലെ അധ്യാപകന്‍ കളിയാക്കി.
പത്താം ക്ലാസിലാണ് എന്റെ മകന്‍ പഠിക്കുന്നത്. ദിലീപിന്റെ കൈയ്യില്‍ നിന്നും കാശ് അടിക്കാനല്ലേടാ നിന്റെ അച്ഛന്റെ നീക്കം. ഇപ്പോഴത്തെ നിന്റെ അച്ഛന്റെ അവസ്ഥ കണ്ടോ എന്നൊക്കെ പറഞ്ഞാണ് അവനെ കളിയാക്കിയത്.എന്റെ മകന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അവന്‍ വീട്ടിലേക്ക് കരഞ്ഞു വന്നു. എന്റെ ബന്ധുവിനോടാണ് അവന്‍ ഇക്കാര്യം പറഞ്ഞത്. അദ്ദേഹമാണ് എന്നോട് പറഞ്ഞത്. ഇപ്പോള്‍ ഞാന്‍ ഡിഇഒയ്ക്ക് പരാതി കൊടുക്കാന്‍ പോവുകയാണ്.
ഭാര്യക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. നാട്ടുകാരിയായ സ്ത്രീയാണ് തന്നെ കുറിച്ച് മോശമായി യുട്യൂബിലൂടെ പറയുന്നത്.ദിലീപിനെതിരെ ആരെങ്കിലും മുന്നോട്ട് വരാന്‍ തയ്യാറായിട്ടുണ്ടെങ്കില്‍ ബാലചന്ദ്രകുമാറിന്റെ അനുഭവം കണ്ട് പിന്തിരിയട്ടെ എന്ന തന്ത്രത്തിന്റെ ഭാഗമായാണ് എനിക്കെതിരേയും കുടുംബത്തിനെതിരേയുമെല്ലാം വ്യാജ പരാതികള്‍ വരുന്നത്.
സമൂഹത്തില്‍ ഒറ്റപ്പെടുത്താനാണ് ഉദ്ദേശം. അദ്ദേഹത്തിന് ശക്തമായ സ്വാധീനമുള്ള സ്ഥലമാണ് നെയ്യാറ്റിന്‍കര. ദിലീപ് കാശ് വാരിയെറിഞ്ഞാണ് കാര്യങ്ങള്‍ ചെയ്യുന്നത്, ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha























