Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

വാവ വെറും പച്ച മനുഷ്യന്‍... കോട്ടയത്തെ ചികില്‍സ പൂര്‍ത്തിയായി തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ തിരിച്ചെത്തി വാവ സുരേഷ്; മരണക്കയത്തില്‍ നിന്നും തിരിച്ചു കിട്ടിയ മകനെ ചേര്‍ത്തുനിര്‍ത്തി അമ്മ; വീട്ടുകാരുടെ സ്‌നഹപരമായ സ്വീകരണത്തില്‍ വാവയുടെ കണ്ണ് നിറഞ്ഞു

08 FEBRUARY 2022 07:45 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....

എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..

ഒരാഴ്ചത്തെ ആകാംക്ഷയ്‌ക്കൊടുവില്‍ ആ അമ്മയ്ക്ക് മകനെ തിരിച്ചു കിട്ടി. ഗതികെട്ടാണ് അമ്മ പറഞ്ഞത്. അവന് വീടും വേണ്ട ഒന്നും വേണ്ട പാമ്പിനെ പിടിച്ച് നടന്നോളും എന്ന്. കോട്ടയത്തെ ചികില്‍സ പൂര്‍ത്തിയായി ശ്രീകാര്യത്തെ വീട്ടില്‍ മടങ്ങിയെത്തിയ വാവ സുരേഷിനെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. അമ്മയെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ അമ്മയുടേയും വാവയുടേയും കണ്ണ് നിറഞ്ഞു.

ജീവിതത്തിലേക്കു തിരിച്ചു വരാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. കോട്ടയത്തുകാരുടെ ദാനമാണ് തന്റെ ജീവിതം. പ്രതീക്ഷയില്ലാത്ത ജീവിതത്തില്‍നിന്ന് പ്രതീക്ഷയുള്ള ജീവിതത്തിലേക്കു തിരിച്ചെത്തിച്ച നല്ല മനസുകള്‍ക്കു നന്ദി പറയുന്നു. അറിയുന്ന എല്ലാവരും രക്ഷപ്പെടാന്‍ പ്രാര്‍ഥിച്ചു. താന്‍ മരണാവസ്ഥയില്‍ കിടന്നപ്പോള്‍ മോശമായി പറഞ്ഞ ആളുകളോട് പരാതിയില്ല. അവര്‍ക്കു മലയാളികള്‍ മറുപടി കൊടുക്കും. തനിക്കു കിട്ടിയ സ്‌നേഹം വിലയ്ക്കു വാങ്ങിയതല്ല. ജീവിതത്തിലേക്കു തിരികെ വരുമെന്നു വിചാരിച്ചില്ല.

 



പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുത് എന്ന് ഒരു ക്യാംപയിന്‍ വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നു സുരേഷ് പറഞ്ഞു. കോട്ടയം കുറിച്ചിയിലെ നാട്ടുകാര്‍ വിളിച്ചു പറഞ്ഞിട്ടാണ് പോയത്. അവിടെ പാമ്പിനെ പിടിച്ചശേഷം ഷോ കാണിച്ചിട്ടില്ല. കുനിഞ്ഞു പാമ്പിനെ എടുക്കുന്നതിനിടയില്‍ നട്ടെല്ലിനു വേദന തോന്നിയതു കൊണ്ട് ശ്രദ്ധമാറിയപ്പോഴാണ് കടി കിട്ടിയത്.

മരണത്തെ അതിജീവിച്ച് വാവ സുരേഷ് ഇന്നലെയാണ് ആശുപത്രി വിട്ടത്. ജീവനു കാവല്‍നിന്ന ഡോക്ടര്‍മാരടക്കമുള്ള ആശുപത്രി ജീവനക്കാര്‍ക്കും ആശംസകളും പ്രാര്‍ഥനകളുമായി കാത്തിരുന്ന നാട്ടുകാര്‍ക്കും കോട്ടയം മെഡിക്കല്‍ കോളജിനുമുന്നില്‍നിന്നു നന്ദി പറയുമ്പോള്‍ സുരേഷ് വികാരാധീനനായി. വലിയ ആള്‍ക്കൂട്ടമാണ് വാവയെ യാത്രയാക്കാനെത്തിയത്.

 



വൈകിട്ട് അഞ്ചരയോടെ തിരുവനന്തപുരം ശ്രീകാര്യത്തുള്ള തേരുവിളാകത്തു വീട്ടിലെത്തിയപ്പോള്‍ കുടുംബവും അയല്‍ക്കാരും സുരേഷിനെ നിറകണ്‍ചിരിയോടെ സ്വീകരിച്ചു. ഓലപ്പുരയുടെ മുന്നില്‍ അച്ഛനമ്മമാരായ കൃഷ്ണമ്മയും ബാഹുലേയനും സഹോദരി ലാലിയും മറ്റു ബന്ധുക്കളും സുരേഷിനെ ചേര്‍ത്തുപിടിച്ചു. എല്ലാവര്‍ക്കും നന്ദി അറിയിച്ച സുരേഷ് പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം ഇപ്പോള്‍ താമസിക്കുന്ന ലോഡ്ജിലേക്കു പോയി.

കോട്ടയംകാരുടെ ദാനമാണ് തന്റെ ജീവനെന്നും ഇനിയുള്ള ജീവിതം കോട്ടയംകാര്‍ക്കു വേണ്ടിയാണെന്നും സുരേഷ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലെയും ഭാരത് ആശുപത്രിയിലെയും ഡോക്ടര്‍മാരുടെ മികവാണ് രണ്ടാം ജന്മത്തിനു കാരണമെന്നും വാവ സുരേഷ് പറഞ്ഞു.

 



എന്നെ പാമ്പു പിടിക്കാന്‍ വിളിക്കരുതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം ചിലര്‍ പ്രചാരണം നടത്തുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. പാമ്പിനെ പിടിച്ചിട്ടു ഷോ കാണിച്ചിട്ടില്ല. ശാസ്ത്രീയമായാണെന്നു പറഞ്ഞു പാമ്പുപിടിക്കുന്നവര്‍ക്കും കടിയേല്‍ക്കുന്നുണ്ട്. അവര്‍ രഹസ്യമായി ചികിത്സിച്ചത് എനിക്കറിയാം എന്ന് സുരേഷ് പറഞ്ഞു.

കാലില്‍ പാമ്പു കടിച്ച മുറിവ് ഉണങ്ങാനുണ്ട്. ആന്റിബയോട്ടിക് ഒരാഴ്ച കൂടി തുടരണം. മുന്‍പത്തെ വാഹനാപകടത്തിന്റെ പരുക്കിന് തിരുവനന്തപുരത്ത് തുടര്‍ചികിത്സ നടത്താനുണ്ട്. ഒരു മാസം പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ജനുവരി 31നാണ് സുരേഷിനു മുര്‍ഖന്റെ കടിയേറ്റത്.

 



വാവ സുരേഷിന്റെ അമ്മയുടെ പേരില്‍ ശ്രീകാര്യത്തുള്ള സ്ഥലത്തു വീടു വച്ചു നല്‍കുമെന്നു മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. അഭയം ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീടു നല്‍കുക. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി മേല്‍നോട്ടം വഹിക്കും. ഇപ്പോഴുള്ള ഓലപ്പുരയുടെ സ്ഥാനത്ത് സുരേഷിന് ഇഷ്ടമുള്ള രീതിയ!ലാകും വീടു പണിയുക.

മരണം വരെ പാമ്പുപിടിത്തം തുടരും. കൂടുതല്‍ ശ്രദ്ധിക്കണമെന്നു സ്‌നേഹിക്കുന്നവര്‍ പറയുന്നു. എനിക്കു കിട്ടുന്ന സ്‌നേഹം വിലയ്ക്കു വാങ്ങിയതല്ല. എന്റെ പ്രവൃത്തികള്‍ക്കു ജനങ്ങള്‍ നല്‍കുന്നതാണെന്നും വാവ സുരേഷ് പറഞ്ഞു.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (6 minutes ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (20 minutes ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (28 minutes ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (33 minutes ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (48 minutes ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (1 hour ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (1 hour ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (1 hour ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (1 hour ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (1 hour ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (1 hour ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (2 hours ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (2 hours ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (2 hours ago)

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...  (2 hours ago)

Malayali Vartha Recommends