വടകരയില്‍ പാറക്കുളത്തില്‍ മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ വീണ കൂട്ടുകാരനെ രക്ഷിക്കാന്‍ ചാടിയ പതിനഞ്ചുകാരന്‍ മുങ്ങി മരിച്ചു

വടകരയില്‍ പാറക്കുളത്തില്‍ മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ വീണ കൂട്ടുകാരനെ രക്ഷിക്കാന്‍ ചാടിയ പതിനഞ്ചുകാരന്‍ മുങ്ങി മരിച്ചു. ടച്ചേരി പഞ്ചായത്തിലെ കച്ചേരി പാറക്കുളത്തിലാണ് സംഭവം.
ആദ്യം വീണ വിദ്യാര്‍ത്ഥിയടക്കം രണ്ടു പേരെയും പരിസരവാസി സാഹസികമായി രക്ഷപ്പെടുത്തി. കച്ചേരി കുറുമാഞ്ഞി കിഴക്കയില്‍ സന്തോഷ് - സുനിത ദമ്പതികളുടെ മകന്‍ അദ്വൈതിനാണ് ദാരുണാന്ത്യം. ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
സഹോദരി ആഷ്മിക സന്തോഷ്. ഇന്നലെ വൈകുന്നേരം അഞ്ചു മണി കഴിഞ്ഞതോടെയാണ് സംഭവം. നാലു കൂട്ടുകാര്‍ ചേര്‍ന്നാണ് മീന്‍ പിടിക്കാനെത്തിയത്. ആഴമേറിയ കുളത്തില്‍ അബദ്ധത്തില്‍ വീണ കൃഷ്ണജിത്തിനെ രക്ഷിക്കാന്‍ അദ്വൈതും ദിഷാന്തും എടുത്തുചാടുകയായിരുന്നു.
ഏറെ അകലെയല്ലാതെ ആടിനെ മേച്ചുകൊണ്ടിരുന്നയാള്‍ കുട്ടികളുടെ നിലവിളി കേട്ട് പാഞ്ഞെത്തി. കുളത്തിലേക്ക് ചാടിയ ഇദ്ദേഹത്തിന് മറ്റു രണ്ടു കുട്ടികളെ കരയ്‌ക്കെത്തിക്കാനായെങ്കിലും അദ്വൈതിനെ രക്ഷിക്കാനായില്ല. പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ നിന്നെത്തിയ സ്‌കൂബ സ്‌ക്വാഡ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനിടെ വൈകിട്ട് ഏഴു മണിയോടെയാണ് മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha
























