Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

വേലിയിലിരുന്ന പാമ്പേ... അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകമെഴുതി എം ശിവശങ്കര്‍ വെട്ടിലായി; സ്വപ്ന സുരേഷ് എല്ലാം തുറന്ന് പറഞ്ഞതോടെ അന്വേഷണം ശക്തമാക്കാന്‍ ഇഡി; സ്വപ്നയുടെ മൊഴി ഇഡി വീണ്ടും രേഖപ്പെടുത്തും; സിബിഐ അന്വേഷണ സാധ്യതയും പരിശോധിക്കുന്നു

08 FEBRUARY 2022 08:35 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....

എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..

ചാനലുകാര്‍ പുറകെ നടന്നിട്ടും വായ് തുറക്കാതിരുന്ന സ്വപ്ന സുരേഷിനെ കൊണ്ട് സംസാരിപ്പിച്ചത് എം ശിവശങ്കറാണ്. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകമെഴുതി എം ശിവശങ്കര്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചതാണ് വെട്ടിലായത്. ഇതോടെ ഇഡിയും സിബിഐയുമെല്ലാം വീണ്ടും രംഗപ്രവേശനം ചെയ്യാനൊരുങ്ങുകയാണ്.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ഇഡി വീണ്ടും രേഖപ്പെടുത്തും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ ഇഡി അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു വീണ്ടും മൊഴി രേഖപ്പെടുത്താന്‍ ഒരുങ്ങുന്നത്.

 



ഈ ഗൂഢാലോചനയുടെ ഭാഗമായി മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചാണു സ്വപ്നയെ കൊണ്ട് ഇഡിക്കെതിരെ പറയിപ്പിച്ചതെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായും മൊഴി കൃത്യമായി വായിച്ചു നോക്കാന്‍ സാവകാശം നല്‍കാതെ മൊഴി പ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമുയര്‍ത്തിയിരുന്നു.

ശിവശങ്കറിനൊപ്പം ദുബായില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി 'ഫിനാന്‍ഷ്യല്‍ നെഗോസ്യേഷന്‍' നടത്തിയെന്നു പറയാന്‍ സമ്മര്‍ദമുണ്ടെന്നാണു സന്ദേശത്തിലുണ്ടായിരുന്നത്. ഇതെല്ലാം തന്നെക്കൊണ്ടു വ്യാജമായി പറയിപ്പിച്ചതാണെന്നാണു സ്വപ്നയുടെ വെളിപ്പെടുത്തല്‍.



ഇഡി മുന്‍പാകെ സ്വപ്ന നേരത്തെ നല്‍കിയ മൊഴികളുമായി ഒത്തുപോകുന്ന വെളിപ്പെടുത്തലുകളാണു മാധ്യമങ്ങളിലൂടെ സ്വപ്ന നടത്തിയത്. ഇഡിയുടെ അന്വേഷണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി, തെളിവുകള്‍ നശിപ്പിച്ചു, പ്രതികളെ ഒളിവില്‍പോകാന്‍ സഹായിച്ചു തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ എം.ശിവശങ്കറിനുള്ള പങ്കാളിത്തം വ്യക്തമാക്കുന്നതാണു സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍.

കേന്ദ്ര ഏജന്‍സിയായ ഇഡിയുടെ അന്വേഷണം അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളെക്കുറിച്ച് ഇത്രയും വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ അതില്‍ സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള അധികാരം കുറ്റകൃത്യം നടന്ന സംസ്ഥാനത്തെ പൊലീസിനാണ്. എന്നാല്‍ വെളിപ്പെടുത്തലുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേരള പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ തയാറാകാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കാന്‍ ഇഡി നിയമോപദേശം തേടിയിട്ടുണ്ട്.

 



അതേസമയം സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ പുസ്തകം എഴുതിയ ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ തല്‍ക്കാലം നടപടിയില്ല. ആരെങ്കിലും പരാതി നല്‍കിയാല്‍ മാത്രമേ ഇക്കാര്യം സര്‍ക്കാര്‍ വിശദമായി പരിശോധിക്കൂ. നിലവില്‍, പരാതിയോ പരിശോധനയോ ഇല്ല.

'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തില്‍ സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ ഇല്ലെന്നാണു വിലയിരുത്തല്‍. അതും നടപടി എടുക്കാതിരിക്കാന്‍ കാരണമാണ്. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍സ് അനുസരിച്ച് കല, സാഹിത്യ സൃഷ്ടികള്‍ ഒഴികെ എഴുതുന്നതിന് അനുമതി വാങ്ങണം.

 



സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായ കാര്യങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കണം. ഇതു സംബന്ധിച്ചു സര്‍ക്കാരിനു പരാതി ലഭിച്ചാല്‍ ശിവശങ്കറിനോടു വിശദീകരണം തേടും.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (6 minutes ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (20 minutes ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (28 minutes ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (33 minutes ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (48 minutes ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (1 hour ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (1 hour ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (1 hour ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (1 hour ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (1 hour ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (1 hour ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (2 hours ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (2 hours ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (2 hours ago)

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...  (2 hours ago)

Malayali Vartha Recommends