ഇടുക്കി ഡാമില്‍ മീന്‍വലയില്‍ കാല്‍ കുരുങ്ങി ഓട്ടോഡ്രൈവര്‍ മരിച്ച നിലയില്‍

ഇടുക്കി ഡാമില്‍ മീന്‍വലയില്‍ കാല്‍ കുരുങ്ങി ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന വെള്ളയാംകുടി മൂങ്ങാമാക്കല്‍ ബിനോയ് തോമസ്(45)ആണ് മരിച്ചത്.
ഓട്ടോ ഡ്രൈവറാണ് ബിനോയ്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് സ്വരാജ് ചന്ദ്രന്‍ സിറ്റിക്ക് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha
























