മിനി ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടറില്‍ നിന്ന് മറിഞ്ഞുവീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മിനി ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടറില്‍ നിന്ന് മറിഞ്ഞുവീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നൊച്ചിമ പെരുമ്പടന്ന ഷിബുവിന്റെ ഭാര്യ അശ്വതിയാണ് (47) മരിച്ചത്.
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ സാന്ദ്രക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച രാവിലെ 10.15ഓടെ ആലുവ-പെരുമ്പാവൂര്‍ റോഡില്‍ നാലാംമൈല്‍ സഹായപ്പടിയിലായിരുന്നു അപകടം നടന്നത്.
രണ്ട് വാഹനങ്ങളും പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് വരുകയായിരുന്നു. പെരുമ്പാവൂര്‍ മുടക്കുഴ മുണ്ടക്കപറമ്പില്‍ അംബുജാക്ഷന്റെയും നൊച്ചിമ സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക ഓമനയുടെയും മകളാണ്. നൊച്ചിമ സാന്ദ്ര ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ്. ഏക മകള്‍ സാന്ദ്ര അല്‍അമീന്‍ കോളജ് വിദ്യാര്‍ഥിനിയാണ്.
"
https://www.facebook.com/Malayalivartha
























