Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ജാമ്യമില്ലാ കേസാകും... ദിലീപിനെ അഴിയെണ്ണിക്കാന്‍ നടന്ന ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ സ്വയം അഴിയെണ്ണാതിരിക്കാന്‍ നെട്ടോട്ടത്തില്‍; ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ നിന്നും പിന്മാറാതെ യുവതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; കേസ് കടുത്താല്‍ അകത്താകാന്‍ സാധ്യത

08 FEBRUARY 2022 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....

എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..

ദിലീപിനെതിരെ ശക്തമായ വെല്ലുവിളിയുമായി രംഗത്തെത്തിയ ഒരുകാലത്തെ സുഹൃത്ത് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഇപ്പോള്‍ സ്വയം അകത്താകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഒരുമാസത്തിലേറെ കാലമായി ദിലീപിനെ എങ്ങനെ അകത്തിടാമെന്ന് ബാലചന്ദ്രകുമാര്‍ ഗവേഷണം നടത്തുകയായിരുന്നു. അവസാനം ദിലീപ് അകത്താകില്ലെന്ന് വന്നതോടെ ദിലീപിന്റെ ശബ്ദം പോലും പുറത്ത് വിട്ട് നാറ്റിച്ചു. പകരം ബാലചന്ദ്ര കുമാറിന്റെ ശബ്ദവും പുറത്തായി.

അതേസമയം സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡന പരാതി കടുക്കുകയാണ്. പീഡന പരാതിയില്‍ പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ പരാതി നല്‍കിയത്. പത്ത് വര്‍ഷം മുന്‍പ് കൊച്ചിയില്‍വച്ച് ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസ് അന്വേഷിക്കുന്നത്.

 



2011 ഡിസംബറില്‍ തൃശൂരിലെ ഹോട്ടലില്‍ വച്ച് പരിചയപ്പെട്ട സിനിമാ പ്രവര്‍ത്തകനില്‍ നിന്നാണ് തനിക്ക് ബാലചന്ദ്രകുമാറിന്റെ നമ്പര്‍ ലഭിച്ചത്. ജോലി ആവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനെ വിളിച്ചപ്പോള്‍ അവസരം നല്‍കാമെന്ന് അറിയിച്ചു. തുടര്‍ന്ന് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി, ഒരു സിനിമാ ഗാനരചയിതാവിന്റെ വീട്ടില്‍വച്ച് പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഹോം നഴ്‌സായി ജോലി ചെയ്യുന്ന യുവതി ദൃശ്യങ്ങള്‍ പ്രചരിക്കുമെന്ന് ഭയന്നാണ് പരാതി നല്‍കാതിരുന്നത്. നടിക്ക് നീതി ലഭിക്കുന്നതിനായി ചാനലുകളില്‍ സംസാരിക്കുന്നത് കണ്ടതോടെയാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് യുവതി വ്യക്തമാക്കിയിരുന്നു.



അങ്ങനെ ബാലചന്ദ്രകുമാര്‍ കുടുങ്ങുമ്പോള്‍ ദിലീപിന് ഇന്നലെ ആശ്വാസ ദിനമായിരുന്നു. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ എഫ്‌ഐആര്‍ പോലും റദ്ദാക്കാനുള്ള ശ്രമത്തിലാണ്. തനിക്കെതിരെയുള്ള കേസില്‍ അന്വേഷണ സംഘവും പ്രോസിക്യൂഷനും സ്വീകരിച്ച നടപടികള്‍ വ്യക്തതയില്ലാത്തതും കെട്ടിച്ചമച്ചതുമാണെന്ന വാദമാണ് ദിലീപ് കോടതിയില്‍ ഉന്നയിച്ചത്.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകള്‍ എഡിറ്റ് ചെയ്തതും വ്യക്തതയില്ലാത്തതുമാണ്. ഇവ മിമിക്രിക്കാരെക്കൊണ്ട് റെക്കാഡ് ചെയ്യിച്ചതാണെന്നും പരിശോധിക്കേണ്ടതുണ്ടെന്നും വാദിച്ചു.

അന്വേഷണോദ്യോഗസ്ഥര്‍ അനുഭവിക്കുമെന്ന് ദിലീപ് പറഞ്ഞെന്നാണ് ബാലചന്ദ്രകുമാറിന്റെ ആദ്യമൊഴി. പിന്നീട് മൊഴികളില്‍, എ.ഡി.ജി.പിയായിരുന്ന ബി. സന്ധ്യ, എ.വി. ജോര്‍ജ്, സോജന്‍, സുദര്‍ശന്‍, അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസ് തുടങ്ങിയവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തു. മൊഴികള്‍ കെട്ടിച്ചമച്ചതാണെന്ന വാദത്തിന് ഹൈക്കോടതി പരിഗണന നല്‍കാന്‍ ഇത് കാരണമായി.

എറണാകുളം എം.ജി റോഡില്‍ മഞ്ജു വാര്യരുടെ പേരിലുള്ള മേത്തര്‍ ഹോം ഫ്‌ളാറ്റില്‍ ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷന്‍ പറയുമ്പോള്‍ അങ്ങനെയൊരു ഫ്‌ളാറ്റ് ഇല്ലെന്നും ശ്രീകണ്ഠത്ത് റോഡില്‍ ദിലീപിന്റെ പേരില്‍ മേത്തര്‍ ഗ്രൂപ്പിന്റെ മറ്റൊരു ഫ്‌ളാറ്റ് ഉണ്ടെന്നും ഇതിലേക്കാണ് അന്വേഷണ സംഘം കഥ എത്തിക്കുന്നതെന്നും വാദിച്ചു.

ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന നടന്നെന്ന ശബ്ദരേഖയും മൊഴിയും തെളിവായി പരിഗണിക്കുമ്പോള്‍ സംഭവസമയം ദിലീപ് മദ്യപിക്കുകയായിരുന്നെന്ന് മൊഴിയില്‍ പറയുന്നുണ്ട്. മദ്യപിച്ചു പറയുന്ന കാര്യങ്ങള്‍ ഗൂഢാലോചനയ്ക്ക് തെളിവാകുമോയെന്ന് കോടതി ചോദിച്ചിരുന്നു.

ദിലീപിനെയും കുടുംബത്തെയും മാദ്ധ്യമങ്ങളുടെ സഹായത്തോടെ െ്രെകംബ്രാഞ്ച് വേട്ടയാടുന്നെന്നും മാദ്ധ്യമ വിചാരണയാണ് നടക്കുന്നതെന്നും വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ തന്റെ പക്കല്‍ നിന്ന് കണ്ടെടുത്തെന്ന് തെളിവുണ്ടാക്കാനാണ് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് വാദിച്ചു. കസ്റ്റഡിയില്‍ ലഭിച്ചാല്‍ വ്യാജ തെളിവുണ്ടാക്കുമെന്നും വാദിച്ചു. ഈ വാദങ്ങളാണ് ദിലീപിന് തുണയായത്. ദിലീപ് സുരക്ഷിതനായ സ്ഥിതിക്ക് ഇനിയിപ്പോള്‍ ബാലചന്ദ്രകുമാറാണ് വാര്‍ത്തകളില്‍ നിറയുക.

 

 

"  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (6 minutes ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (20 minutes ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (28 minutes ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (33 minutes ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (48 minutes ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (1 hour ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (1 hour ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (1 hour ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (1 hour ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (1 hour ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (1 hour ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (2 hours ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (2 hours ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (2 hours ago)

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...  (2 hours ago)

Malayali Vartha Recommends