പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്...തുമ്പ പോക്‌സോ പീഡനക്കേസ്, കുറ്റം ചുമത്തലിന് ഹാജരാക്കാന്‍ 3 പ്രതികള്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട്.കൂട്ടു പ്രതികളായ 6 പേര്‍ മാര്‍ച്ച് 4 ന് ഹാജരാകണം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച തുമ്പ പോക്‌സോ പീഡനക്കേസില്‍ കുറ്റം ചുമത്തലിന് ഹാജരാക്കാന്‍ ജയിലില്‍ കഴിയുന്ന 3 പ്രതികള്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട്. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണുത്തരവ്.
ജാമ്യം നിഷേധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 3 പ്രതികളെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടാണ് കോടതി ഉത്തരവിട്ടത്. കൂട്ടു പ്രതികളായ 6 പേര്‍ മാര്‍ച്ച് 4 ന് ഹാജരാകാനും ജഡ്ജി കെ.വി. രജനീഷ് ഉത്തരവിട്ടു.
2020 ലാണ് കേസിനാസ്പദമായ സംഭവം തലസ്ഥാന ജില്ലയിലെ തുമ്പ പോലീസ് സ്റ്റേഷനതിര്‍ത്തിയ്ക്കകം നടന്നത്. 9 പ്രതികളാണ് കേസില്‍ വിചാരണ നേരിടേണ്ടത്. ശംഖുമുഖം , തുമ്പ നിവാസികളായ അരുണ്‍ , അനില്‍കുമാര്‍ , സുനിത , അനില്‍കുമാര്‍ , ഷീല , മൈക്കിള്‍ റോയി , ക്രിസ്റ്റീന , സാബു , തങ്കമണി എന്നിവരാണ് പോക്‌സോ കേസിലെ 1 മുതല്‍ 9 വരെയുള്ള പ്രതികള്‍.
ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള ഒന്നും നാലും ആറും പ്രതികളായ അരുണ്‍ , അനില്‍കുമാര്‍ , മൈക്കിള്‍ റോയി എന്നിവരെയാണ് ജയില്‍ സൂപ്രണ്ട് ഹാജരാക്കേണ്ടത്.
"
https://www.facebook.com/Malayalivartha
























