Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

18 വയസ്സ് തികയാത്ത സ്വന്തം മകളുമായി ഈ സ്ത്രീ പല ബാറിലും പോയിട്ടുണ്ട്! പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ സൈജുവിനൊപ്പം കൂട്ടി എന്ന് തുറന്നുസമ്മതിച്ച്‌ അഞ്ജലി റീമ ദേവ്: റോയ് വയലാട്ടിനെ അഞ്ചു വർഷമായി അറിയാം: രണ്ടുവര്‍ഷമായി കൊച്ചിയില്‍ വന്നിട്ടില്ലെന്നും വാദം, പരാതികാരിക്ക് പിന്നിൽ മറ്റാരോ ആണെന്ന് ആരോപണം; ആരെയും പേടിയില്ലാതെ വീഡിയോ പുറത്ത് വിട്ട് അഞ്ജലി

15 FEBRUARY 2022 11:57 PM IST
മലയാളി വാര്‍ത്ത

More Stories...

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

പൊലിസ് ആവർത്തിച്ച് ഒളിവിലാണെന്ന് പറയുമ്പോഴും പേടിയൊന്നുമില്ലാതെ വീഡിയോ പുറത്ത് വിട്ട് അഞ്ജലി വടക്കേപ്പുര എന്ന അഞ്ജലി റീമ ദേവ്. അടുത്തിടെയാണ് ഇവര്‍ അഞ്ജലി റീമ ദേവായി മാറിയത്. നമ്പര്‍ 18 ഹോട്ടലിലേക്കു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പടെ എത്തിച്ച്‌ പീഡിപ്പിച്ചെന്ന പോക്‌സോ കേസില്‍ പ്രതിയാണ് കോഴിക്കോട് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന അഞ്ജലി. ഇവരെ കണ്ടെത്തി അറസ്റ്റു ചെയ്യുന്നതിനു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

അതേസമയം തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും പരാതിക്കാരി തന്നെ ബ്ലാക് മെയില്‍ ചെയ്തായും അഞ്ജലി മാധ്യമങ്ങള്‍ക്കു നല്‍കിയ ശബ്ദ സന്ദേശത്തില്‍ പറയുന്നു. നമ്ബര്‍ 18 ഹോട്ടലില്‍ ലൈംഗിക പീഡനം നടന്നിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഉള്‍പ്പെടെ യുവതികളുമായി സ്വന്ത ഇഷ്ടപ്രകാരമാണ് പരാതിക്കാരി കൊച്ചിയിലെത്തിയതെന്നും ഇവര്‍ പറയുന്നു.

സംഭവം കള്ളക്കേസാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്നുമാണ് സോഷ്യല്‍ മീഡിയില്‍ പുറത്തുവിട്ട പുതിയ വീഡിയോയില്‍ അഞ്ജലി ആരോപിച്ചിരിക്കുന്നത്. നമ്ബര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ അഞ്ചുവര്‍ഷമായി അറിയാമെന്നും എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ കൊച്ചിയിലേക്ക് തന്നെ പോയിട്ടില്ലെന്നും അഞ്ജലി പറയുന്നു.

'വട്ടിപലിശ ഇടപാട് തെറ്റിയപ്പോളും ടെര്‍മിനേഷന്‍ ലെറ്റര്‍ നല്‍കിയപ്പോളും മാത്രം ഉയര്‍ന്നു വന്ന പീഡന പരാതിയും പോക്‌സോ കേസും? നിഷ്പക്ഷമായ ഒരു അന്വേഷണത്തിനായി അഭ്യര്‍ത്ഥിക്കുന്നു ?ഇവര്‍ക്ക് പിന്നില്‍ ആരെന്നു അറിയാന്‍ എനിക്കും ആകാംക്ഷ ഉണ്ട്.'-ഫേസ്‌ബുക്ക് വീഡിയോയ്ക്ക് ആമുഖമായി അഞ്ജലി പറഞ്ഞത് ഇതാണ്.

അഞ്ജലിയുടെ വാക്കുകള്‍ ഇങ്ങനെ:

സാമൂഹികമാധ്യമങ്ങളിലും മാധ്യമങ്ങളിലും ഞാന്‍ വ്യക്തിഹത്യ ചെയ്യപ്പെടുകയാണ്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ പലകാര്യങ്ങളും എനിക്ക് വെളിപ്പെടുത്താന്‍ കഴിയില്ല. പക്ഷേ, നിയമവ്യവസ്ഥയെയും കോടതിയെയും പൊലീസിനെയും എല്ലാം മാനിച്ചുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ കുറച്ചുകാര്യങ്ങള്‍ കൂടെ വ്യക്തമാക്കുന്നത്.

വയനാട് സ്വദേശിനിയായ പരാതിക്കാരി എങ്ങനെയാണ് കോഴിക്കോട് സ്വദേശിനിയാകുന്നത്. എന്തിനാണ് അവര്‍ കോഴിക്കോട് സ്വദേശിനിയെന്ന് അവകാശപ്പെടുന്നത്. അതില്‍ തന്നെ എനിക്ക് സംശയമുണ്ട്.

പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. 18 വയസ്സ് തികയാത്ത സ്വന്തം മകളുമായി ഈ സ്ത്രീ പല ബാറിലും പോയിട്ടുണ്ട്. എന്റെ കൂടെയും വന്നിട്ടുണ്ട്. ഇല്ലെങ്കില്‍ അവര്‍ നിഷേധിക്കട്ടെ. ഈ കുട്ടിയെ കൂട്ടിവരുമ്പോള്‍ അമ്മയ്ക്കാണോ 18 വയസ്സായിട്ടില്ലെന്ന് അറിയുക, അതോ ഞാനാണോ കുട്ടിയുടെ ഐഡി കാര്‍ഡ് വാങ്ങി 18 വയസ്സ് ആയോ എന്ന് വെരിഫൈ ചെയ്യേണ്ടത്.

സൈജുവും ഞാനും ചേര്‍ന്നുള്ള പേഴ്സണല്‍ ട്രിപ്പിലേക്ക് ഈ കുട്ടിയെയും മറ്റ് പെണ്‍കുട്ടികളെയും കൂട്ടി ഇവര്‍ തന്നെ സ്വമേധയാ വന്നതാണ്. അതിന് പിന്നില്‍ കള്ളക്കേസ് എടുക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്നെ കുടുക്കാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നും എനിക്ക് വ്യക്തമായിട്ടുണ്ട്.

ഓഫീസിലെ ഔദ്യോഗിക രേഖകള്‍ കട്ടെടുക്കുക, ഒപ്പിട്ട ചെക്കുകള്‍ കൊണ്ടുപോകുക, എംപ്ലോയി ഫയല്‍ റെക്കോഡ്, ക്ലയന്റ് ഡീറ്റെയില്‍സ്, എന്റെ പേഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ എന്നിവയൊക്കെ രണ്ടരമാസം ജോലിയിലിരുന്ന ഇവര്‍ എന്തിനാണ് നോക്കിയത്. ഇതെല്ലാം ചെയ്തത് എന്റെ പേരില്‍ കേസ് കൊടുക്കാന്‍ വേണ്ടിയായിരുന്നു.

റോയി വയലാട്ടിനെ അറിയില്ലെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല, നമ്ബര്‍ 18 ഹോട്ടലിന്റെ ഉടമയെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ അഞ്ച് വര്‍ഷമായി അറിയാം. ഞാന്‍ മുമ്ബും അവിടെ പോയിട്ടുണ്ട്. പക്ഷേ, രണ്ടുവര്‍ഷമായി ഞാന്‍ കൊച്ചിയിലേക്ക് തന്നെ പോയിട്ടില്ല.

അതിന് മുൻപായാലും റോയിയുമായി വ്യക്തിപരമായ ബന്ധമില്ല. അവിടെ പോകുന്ന സമയത്ത് കാണുക, അവരുടെ ഹോസ്പിറ്റാലിറ്റി, അതെല്ലാം എല്ലാവരോടും തുല്യമായി കാണിക്കാറുണ്ട്. അതില്‍ കവിഞ്ഞ ഒരു ബന്ധവും എനിക്കില്ല. എന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ കെട്ടിച്ചമയ്ക്കുന്നത് ഓരോ കഥകളാണ്.

ഞാന്‍ പെണ്‍കുട്ടികളെ ജോലിക്കെടുക്കുന്നത് മറ്റ് പല കാര്യങ്ങള്‍ക്കുമാണെന്നാണ് ഈ സ്ത്രീയുടെ ആരോപണം. ഇത് വ്യാജമാണ്. ഇതിലൂടെ എന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടികളുടെ കൂടി മാനമാണ് നഷ്ടപ്പെടുന്നത്. ഇതിനെല്ലാമുള്ള ഉത്തരം ഈ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീ തന്നെ നല്‍കണം.

കോടതിയുടെ മുന്നിലുള്ള കേസായതിനാല്‍ ഇങ്ങനെയൊന്നും പറയാന്‍ പാടില്ലെന്ന് അറിയാം. പക്ഷേ, എന്റെ നിസ്സാഹയാവസ്ഥ കാരണമാണ് ഞാന്‍ ഇതെല്ലാം പറയുന്നത്. ഇപ്പോള്‍ എന്റെ സാഹചര്യമെന്താണെന്ന് എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (47 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (59 minutes ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (1 hour ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (1 hour ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (1 hour ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (1 hour ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (2 hours ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (2 hours ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (2 hours ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (2 hours ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (2 hours ago)

Malayali Vartha Recommends