പണക്കാരകാൻ ഒരുമിച്ച് കഞ്ചാവ് കടത്ത്! ഒടുക്കം പോലീസ് പിടിച്ച് കേസായപ്പോൾ ഫിറോസ് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു! ഒറ്റയ്‌ക്ക് കേസുകൾ നടത്താനാകില്ലെന്ന് ആഷിഖ് പറഞ്ഞതോടെ വാക്ക് തർക്കം കലശലായി.. ആഷിഖാണ് ആദ്യം കത്തിയെടുത്തതെങ്കിലും അത് പിടിച്ചു വാങ്ങിയ ഫിറോസ് ആഷിഖിന്റെ കഴുത്തിൽ കുത്തിയിറക്കി! ആരും പരാതിപെടാതിരുന്നത് മറഞ്ഞിരിക്കാൻ അവസരമായി; കുറ്റബോധത്തിനിടെ പോലീസിന്റെ ആ ഒരൊറ്റ ചോദ്യത്തിന് മുൻപിൽ ഞാൻ അവനെ കൊന്ന് കുഴിച്ചുമൂടി സാറെ! പൊട്ടിക്കരഞ്ഞു...

കഴിഞ്ഞ ദിവസമാണ് നാടിനെ പോലും ഞെട്ടിച്ച ആ കൊലപാതകം പുറത്ത് വന്നത്. അതും കുറ്റബോധം നിറഞ്ഞൊഴുകുന്നതിനിടയിൽ മോഷണക്കേസിൽ പോലീസ് കുടഞ്ഞതോടെ പുറത്ത് വന്നത് അരുംകൊലപാതകം. ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊലപ്പെടുത്തിയത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു. കൊല്ലപ്പെട്ട ആഷിഖും പ്രതിയായ ഫിറോസും നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായിരുന്നു. എന്നാൽ, ഫിറോസ് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ ഒറ്റയ്‌ക്ക് കേസുകൾ നടത്താനാകില്ലെന്ന് ആഷിഖ് പറഞ്ഞതോടെയാണ് ഇരുവർക്കുമിടയിൽ തർക്കം ഉടലെടുത്തത്. ആഷിഖാണ് ആദ്യം കത്തിയെടുത്തതെങ്കിലും അത് പിടിച്ചു വാങ്ങിയ ഫിറോസ് ആഷിഖിന്റെ കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു. കത്തി എവിടെയാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.
അതേസമയം, മൃതദേഹം ആഷിഖന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കൈയിൽ കെട്ടിയ ചരടും വിരലിലെ മോതിരവും കണ്ടാണ് തിരിച്ചറിഞ്ഞത്. ഡിസംബറിൽ നടന്ന കൊലപാതകത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്.2015ൽ ഒരു മൊബൈൽ ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസിനെ കഴിഞ്ഞദിവസം പട്ടാമ്പി പൊലീസ് അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തലുണ്ടായത്. കൂട്ടുപ്രതിയായ ആഷിഖ് എവിടെയാണെന്ന ചോദ്യത്തിനായിരുന്നു താൻ കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബർ 17ന് രാത്രി ഈസ്റ്റ് ഒറ്റപ്പാലത്തെ മിലിട്ടറി ഗ്രൗണ്ടിൽ വച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം പെട്ടിഓട്ടോയിൽ കയറ്റി പാലപ്പുറം ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാൾ വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ 17 മുതൽ ആഷിഖിനെ കാണാനില്ലായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ലഹരി കടത്തിലും വിവിധ മോഷണക്കേസുകളിലും ഉൾപ്പെട്ടതിനാൽ ഒളിവിൽ പോയതാവാമെന്നാണ് കരുതിയത്. അതിനാൽ ആരും പരാതി നൽകിയിരുന്നില്ല.
https://www.facebook.com/Malayalivartha