സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയോട് സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ ക്രൂരമായി...തലയിലും കയ്യിലും ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു..ഇന്നലെ ഉച്ചയ്ക്കു നടന്ന അക്രമത്തില്‍ കേസെടുത്തത് ഇന്നു പുലര്‍ച്ചെ..സംഭവം ഇങ്ങനെ

തൃപ്പൂണിത്തുറയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവ് ക്രൂരമായി ആക്രമിച്ചു. തലയിലും കയ്യിലും ഹെല്‍മറ്റ് കൊണ്ട് അടിച്ചു. ഇന്നലെ ഉച്ചയ്ക്ക് തൃപ്പൂണിത്തുറയിലായിരുന്നു മര്‍ദനം. പൊലീസ് നടപടിയുണ്ടായില്ല.
ഇന്നലെ ഉച്ചയ്ക്കു നടന്ന അക്രമത്തില്‍ കേസെടുത്തത് ഇന്നു പുലര്‍ച്ചെ നാലിനാണ്. പ്രതി സതീഷും കുടുംബവും വീട് പൂട്ടി മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷന് വനിതാകമ്മിഷന്‍ നിര്‍ദേശം നല്‍കി മര്‍ദനമേറ്റ ജീവനക്കാരിയെ കെ.ബാബു എംഎല്‍എ സന്ദര്‍ശിച്ചു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സ്റ്റേഷനുമുന്നില്‍ പ്രതിഷേധിക്കുമെന്നും കെ ബാബു പറഞ്ഞു.
കഴിഞ്ഞദിവസം ഉച്ചയോടെ പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പരുക്കേറ്റയാളോ ബന്ധുക്കളോ നേരിട്ടെത്തി പരാതി നൽകിയാൽ മാത്രമേ കേസെടുക്കാനാകൂ എന്നായിരുന്നു പൊലീസ് നിലപാട്. സമീപ പ്രദേശത്തുതന്നെ താമസിക്കുന്ന ഇയാളെ സ്റ്റേഷനിലേക്കു വിളിപ്പിക്കുന്നതിനോ കേസെടുക്കുന്നതിനോ പൊലീസ് തയാറായിട്ടില്ലെന്നും പരാതിക്കാർ പറയുന്നു. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണു പരിശോധനകൾക്കുശേഷം ഇവർ ആശുപത്രിയിൽനിന്നു വീട്ടിലെത്തിയത്.
ഉച്ചയ്ക്ക് 12 മണിയോടെ സൂപ്പർമാർക്കറ്റിലെത്തിയ ആൾ, ഷിജിയാണോ എന്നു ചോദിച്ച് അതേ എന്നു പറഞ്ഞപ്പോൾ നിന്നെ ഞാൻ കൊല്ലുമെടീ എന്നു പറഞ്ഞു മുഖത്തടിച്ചെന്നും തലയ്ക്കും കയ്യിനുമെല്ലാം ഹെൽമറ്റു കൊണ്ട് അടിച്ചെന്നും ഇവർ പറയുന്നു. കടയുടമ എത്തി ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വേറെ സഹപ്രവർത്തകർക്കും മർദനമേറ്റു. ഇതിനിടെ സ്ഥലത്തുണ്ടായിരുന്നവർ പലരും ഇടപെട്ട് ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു. തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സിടി സ്കാൻ ഉൾപ്പെടെയുള്ളവയ്ക്കായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുകയായിരുന്നെന്നും പരാതിക്കാരി പറഞ്ഞു.
https://www.facebook.com/Malayalivartha






















