'ട്രെയിന്റെ അടിയിലേക്ക് നുഴഞ്ഞ് കയറി... ആ പെൺകുട്ടിയുടെ തല താഴ്ത്തിപ്പിടിച്ച് കമിഴ്‌ന്ന് കിടന്നു. 26 ബോഗികൾ അവർക്ക് മേലെക്കൂടി കടന്ന് പോവുന്നത് വരെ. അയാളുടെ പേരു മുഹമ്മദ് മെഹബൂബ് എന്നാണ്. നിസ്കാരം കഴിഞ്ഞ് വന്ന ഒരു സാധാരണ ഇസ്ലാം മതവിശ്വാസിയാണയാൾ...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം വളരെ വൈറലായിരുന്നു. ട്രാക്കിൽ ഒരു ഗുഡ്സ് ട്രെയിൻ കിടപ്പുണ്ട്. നീങ്ങിത്തുടങ്ങിയ ആ ഗുഡ്സ് ട്രെയിന്റെ അടിയിൽ ഒരു പെൺകുട്ടിയും. തല താഴ്ത്തിക്കിടക്കാൻ ആൾക്കാർ അവളോട് വിളിച്ചുപറഞ്ഞെങ്കിലും അവൾക്കത് മനസിലാവുന്നുണ്ടായിരുന്നില്ല. അയാൾ ഒട്ടും സമയം കളഞ്ഞില്ല. ശേഷം സംഭവിച്ചതാണ് വലിയ ചർച്ചയായി മാറിയത്. ട്രെയിന്റെ അടിയിലേക്ക് നുഴഞ്ഞ് കയറി. ആ പെൺകുട്ടിയുടെ തല താഴ്ത്തിപ്പിടിച്ച് 26 ബോഗികൾ അവർക്ക് മേലെക്കൂടി കടന്ന് പോവുന്നത് വരെ കമിഴ്‌ന്ന് കിടക്കുകയായിരുന്നു.ത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ട്രാക്കിൽ ഒരു ഗുഡ്സ് ട്രെയിൻ കിടപ്പുണ്ട്. നീങ്ങിത്തുടങ്ങിയ ആ ഗുഡ്സ് ട്രെയിന്റെ അടിയിൽ ഒരു പെൺകുട്ടിയും... തല താഴ്ത്തിക്കിടക്കാൻ ആൾക്കാർ അവളോട് വിളിച്ചുപറഞ്ഞെങ്കിലും അവൾക്കത് മനസിലാവുന്നുണ്ടായിരുന്നില്ല. അയാൾ ഒട്ടും സമയം കളഞ്ഞില്ല. . .
ട്രെയിന്റെ അടിയിലേക്ക് നുഴഞ്ഞ് കയറി... ആ പെൺകുട്ടിയുടെ തല താഴ്ത്തിപ്പിടിച്ച് കമിഴ്‌ന്ന് കിടന്നു. 26 ബോഗികൾ അവർക്ക് മേലെക്കൂടി കടന്ന് പോവുന്നത് വരെ. താൻ ചെയ്ത കാര്യത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ അയാൾക്ക് മടിയുണ്ടായിരുന്നു. ദൈവത്തിനായാണു താനത് ചെയ്തത് എന്നാണയാൾ പറഞ്ഞത്...
അയാളുടെ പേരു മുഹമ്മദ് മെഹബൂബ് എന്നാണ്. നിസ്കാരം കഴിഞ്ഞ് വന്ന ഒരു സാധാരണ ഇസ്ലാം മതവിശ്വാസിയാണയാൾ.
https://www.facebook.com/Malayalivartha






















