ഒറ്റപ്പാലത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മൃതദേഹം ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി ആഷിഖിന്റെ തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തും...

ഒറ്റപ്പാലത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മൃതദേഹം ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി ആഷിഖിന്റെ തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തും.
ഡിഎന്‍എ പരിശോധന അടക്കമുള്ള ശാസ്ത്രീയ അന്വേഷണ നടപടികളാണ് ഇനി ചെയ്യാനുള്ളത്. ഇതിനുള്ള നടപടികള്‍ ഇന്ന് തുടങ്ങി. മദ്യപാനത്തിനിടയില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി ആഷിഖ് (24) കൊല്ലപ്പെട്ടത്.
പട്ടാമ്പി ഓങ്ങല്ലൂരില്‍ 2015-ല്‍ നടന്ന മൊബൈല്‍ മോഷണ കേസുമായി ബന്ധപ്പെട്ട് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്ത അഴീക്കലപറമ്പ് സ്വദേശി മുഹമ്മദ് ഫിറോസിനെ (25) ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം കഥ പുറത്തറിഞ്ഞത്. ഒറ്റപ്പാലം പാലപ്പുറം അഴീക്കലപറന്പില്‍ മുളഞ്ഞൂര്‍ തോടിനോടു ചേര്‍ന്ന ആളൊഴിഞ്ഞ വളപ്പിനുള്ളില്‍ നിന്ന് യുവാവിന്റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തിരുന്നു.
ഡിസംബര്‍ 17ന് ആഷിഖിനെ ഈസ്റ്റ് ഒറ്റപ്പാലം മിലിട്ടറി പറന്പില്‍ വച്ച് വാക്ക് തര്‍ക്കത്തിനിടെ കുത്തി കൊലപ്പെടുത്തിയെന്നും മൃതദേഹം കുഴിച്ചിട്ടുവെന്നും പ്രതി പോലീസിനോട് സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















