'വലതുകാൽ തള്ളവിരലിൽ പൊട്ടൽ. കാലിലെ മറ്റൊരു വിരലിന് പൊട്ടൽ. നെറ്റിയിൽ 8 തയ്യൽ. ആശുപത്രി ജീവനക്കാരോട് അസഭ്യവർഷം നടത്തിയത് എന്തിനാണെന്ന് ചോദിച്ചതിന് ഡോക്ടറെ വലിച്ചിഴച്ച് കല്ലുകൊണ്ട് നെറ്റിയിൽ ഇടിച്ച് കാലുകൾ അടിച്ചുപൊളിക്കുന്നു...' ഡോ.സുൽഫി നൂഹു കുറിക്കുന്നു
ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ വീണ്ടും തുടരുകയാണ്. ഇപ്പോഴിതാ നൂറനാട് മാതാ ആശുപത്രിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ ഡോക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കുറിപ്പുമായി ഡോ. സുൽഫി നൂഹു രംഗത്ത് എത്തിയിരിക്കുകയാണ്. ഡോക്ടർ വെങ്കിടേഷിനാണ് മർദ്ദനമേറ്റത്. ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം;
വലതുകാൽ തള്ളവിരലിൽ പൊട്ടൽ. കാലിലെ മറ്റൊരു വിരലിന് പൊട്ടൽ. നെറ്റിയിൽ 8 തയ്യൽ. ആശുപത്രി ജീവനക്കാരോട് അസഭ്യവർഷം നടത്തിയത് എന്തിനാണെന്ന് ചോദിച്ചതിന് ഡോക്ടറെ വലിച്ചിഴച്ച് കല്ലുകൊണ്ട് നെറ്റിയിൽ ഇടിച്ച് കാലുകൾ അടിച്ചുപൊളിക്കുന്നു.
നൂറനാട് മാതാ ആശുപത്രിയിൽ ഡ്യൂട്ടി എടുക്കുന്നതിനിടയിൽ അത്യാഹിത വിഭാഗത്തിന് തൊട്ടടുത്ത ടോയ്‌ലറ്റിൽ ഒരഞ്ചു മിനിറ്റ് ചിലവഴിച്ചതിനാണ് ഈ ആക്രമണം. ഡോക്ടർ ചികിത്സിക്കാൻ വൈകിയെത്ര ഡോ. വെങ്കിടേഷ് ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ. ആക്രമണപരമ്പര അനസ്യൂതം. ഫോട്ടോയും ചികിത്സ രേഖയും സമ്മതപ്രകാരം പോസ്റ്റ് ചെയ്യുന്നു.
https://www.facebook.com/Malayalivartha






















