ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറി ഓയോ ആപ്പ് വഴി വാടകയ്ക്ക് എടുത്തശേഷം തനിനിറം പുറത്തെടുത്തു... എക്‌സൈസ്, കസ്റ്റംസ് സംഘം ഹോട്ടല്‍ മുറിക്കടുത്ത് താവളമുറപ്പിച്ചു... യുവതി കൂടെ ഹോട്ടലിൽ എത്തിയതോടെ അന്വേഷണസംഘം റൂം വളഞ്ഞു.. പിന്നാലെ കണ്ടത് ബോധമില്ലാതെ കട്ടിലിൽ കിടക്കുന്ന സംഘത്തെ! തൂക്കിയെടുത്ത് പോലീസ്... പിന്നാലെ പുറത്തുവരുന്നത്....

കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ വൻ ലഹരിവേട്ട പിടിച്ചത്. പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണസംഘത്തിന്റെ നിർണായകനീക്കത്തിലൂടെ ആയിരുന്നു സംഘത്തെ പിടിച്ചത്. ഹോട്ടല്‍ മുറി വാടകയ്‌ക്കെടുത്ത് മയക്കുമരുന്ന് ഇടപാട് നടത്താനെത്തിയ യുവതി ഉള്‍പ്പെടുന്ന എട്ടംഗ സംഘമാണ് പിടിയിലായത്. പ്രതികളില്‍നിന്ന് 56 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. എറണാകുളം സ്വദേശി റിച്ചു റഹ്മാന്‍ (30), മലപ്പുറം സ്വദേശി മുഹമ്മദ് അലി (32), കണ്ണൂര്‍ സ്വദേശി സി.എം. സല്‍മാന്‍ (26), തൃശ്ശൂര്‍ സ്വദേശി വിബീഷ് (32), വാങ്ങാനെത്തിയ കൊല്ലം സ്വദേശികളായ ഷിബു (37), സുബൈര്‍ (29), ആലപ്പുഴ സ്വദേശി ശരത് (33), കൊല്ലം സ്വദേശിനി തന്‍ഷീല (24) എന്നിവരെയാണ് സംസ്ഥാന എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറി ഓയോ ആപ്പ് വഴി വാടകയ്ക്ക് എടുത്താണ് പ്രതികള്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. റിച്ചു റഹ്മാന്‍, മുഹമ്മദ് അലി, വിബീഷ്, സല്‍മാന്‍ എന്നിവരാണ് ഇടപാട് നിയന്ത്രിച്ചിരുന്നത്.
ഇവര്‍ 15 ദിവസമായി ഇടപ്പള്ളിയില്‍ ഹോട്ടല്‍ മുറിയില്‍ മയക്കുമരുന്ന് ഇടപാടിനായി തങ്ങുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. അനികുമാറിന് മയക്കുമരുന്ന് കൈമാറ്റത്തെ കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. മൂന്നു മണിയോടെ എക്‌സൈസ്, കസ്റ്റംസ് സംഘം ഹോട്ടല്‍ മുറിക്കടുത്ത് താവളമുറപ്പിച്ചു. ലഹരി വാങ്ങാന്‍ തന്‍ഷീല ഉള്‍പ്പെടെയുള്ള നാലംഗ സംഘം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഹോട്ടല്‍ പരിസരത്ത് എത്തി. തന്‍ഷീല കാറിലിരിക്കുകയും മൂന്നുപേര്‍ ഹോട്ടല്‍ മുറിയിലേക്ക് മയക്കുമരുന്ന് കൈമാറ്റത്തിനായി കടന്ന സമയം എക്‌സൈസ്-കസ്റ്റംസ് സംയുക്ത സംഘം പ്രതികളെ വളയുകയായിരുന്നു.
പിന്നാലെ വനിതാ ഉദ്യോഗസ്ഥരെ വരുത്തി തന്‍ഷീലയെയും കസ്റ്റഡിയിലെടുത്തു. ഹോട്ടലില്‍നിന്നും കാറില്‍ നിന്നുമായിട്ടാണ് 56 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തത്. പ്രതികളില്‍ ഒരാള്‍ക്കെതിരേ വിദേശത്ത് മയക്കുമരുന്ന് കേസുണ്ടെന്ന് അനികുമാര്‍ പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്നവരാണ് പ്രതികള്‍. വിദേശത്ത് വെച്ചുള്ള പരിചയത്തിലാണ് മയക്കുമരുന്ന് വില്പനയ്ക്ക് മറ്റുള്ളവരെ ഹോട്ടലില്‍ എത്തിച്ചത്. ബെംഗളൂരുവില്‍നിന്നാണ് എം.ഡി.എം.എ. വാങ്ങിയതെന്നാണ് പ്രതികള്‍ നല്‍കിയ വിവരം. പ്രതികള്‍ ഉപയോഗിച്ച മൂന്ന് കാര്‍, 10 മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















