കണ്ണൂര്‍ തോട്ടടയില്‍ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കണ്ണൂർ എരഞ്ഞോളി മലാല്‍ മടപ്പുരക്ക് സമീപത്ത് സ്റ്റീല്‍ ബോംബുകളും നാടന്‍ ബോംബുകളും കണ്ടെത്തി!

കണ്ണൂര്‍ തോട്ടടയില്‍ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കണ്ണൂർ എരഞ്ഞോളി മലാല്‍ മടപ്പുരക്ക് സമീപത്ത് സ്റ്റീല്‍ ബോംബുകളും നാടന്‍ ബോംബുകളും കണ്ടെത്തി. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്. കണ്ണൂര്‍ തോട്ടടയില്‍ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം വലിയ ചര്‍ച്ചയാവുന്നതിനിടെയാണ് തലശ്ശേരിയിലും ബോംബുകള്‍ കണ്ടെത്തുന്നത്.
ഫെബ്രുവരി 13നാണ് തോട്ടടയിലെ വിവാഹ ആഘോഷത്തില്‍ രാത്രി നടന്ന സംഗീതപരിപാടിക്കിടെ വരന്റെ സുഹൃത്തുക്കളായ ഏച്ചൂര്‍ സ്വദേശികളും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. ഇതിന് പ്രതികാരമായി പ്രത്യേക യൂണിഫോമിട്ട് വന്ന സംഘം വിവാഹസംഘത്തിന് നേരെ ബോംബെറിയുകയായിരുന്നു. ഏച്ചൂര്‍ സ്വദേശി അക്ഷയ് ആയരുന്നു ബോംബ് എറിഞ്ഞത്. വിവാഹ സംഘത്തിന് നേരെ അക്ഷയ് എറിഞ്ഞ ബോംബ് സുഹൃത്തായ ജിഷ്ണുവിന്റെ ദേഹത്ത് വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha






















