Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

എംഎം മണിയെ വേണ്ടാത്ത മൂന്നാറിന് വിഎസിനെ വേണം, ആവേശത്തോടെ സ്വീകരിക്കാന്‍ തൊഴിലാളികള്‍, വെറളിപൂണ്ട് തമിഴ്‌നാട്

12 SEPTEMBER 2015 12:45 PM IST
മലയാളി വാര്‍ത്ത.

ബ്ലാക്ക് ക്യാറ്റുമായി അതീവ സുരക്ഷയില്‍ വിഎസ് മൂന്നാറില്‍. മൂന്നാറിലെ തൊഴിലാളികളെ പിന്തുണച്ചുകൊണ്ട് വിഎസ് എത്തുന്നത്. പ്രതിപക്ഷനേതാവിനെ സ്വീകരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായി കഴിഞ്ഞു. വിഎസിനെ കാണാന്‍ ആയിരങ്ങളാണ് മുന്നാറിലേക്ക് എത്തുന്നത്.എന്നാല്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായമുള്‍പ്പെടെ ചെയ്യുന്ന തമിഴനാട് വിഎസിന്റെ വരവില്‍ അസ്വസ്ഥരാണ്.
ഇതിനുമുമ്പ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മൂന്നാറിലെ അതധികൃത കൈയ്യേറ്റങ്ങല്‍ ഒഴിപ്പിക്കാന്‍ വിഎസ് ഐഎഎസ് ഉദ്യോഗസ്ഥരായ രാജുനാരായണസ്വാമി, സുരേഷ് കുമാര്‍, ഋഷിരാജ് സിംങ് ഐപിഎസ് എന്നിവരുമായിട്ടാണ് വിഎസ് എത്തിയത്. പിന്നെ കണ്ടത് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവരുടെ ഓട്ടമായിരുന്നു. അന്ന് വിഎസിനെ പിന്തുണച്ച തൊഴിലാളികളുടെ ഇടയിലേക്കാണ് വിഎസ് വീണ്ടും എത്തുന്നത്.
വിഎസ് വന്നാല്‍ തമിഴ്‌നാടിന്റെ നീക്കം നടക്കില്ല. തൊഴിലാളികളെ ഇളക്കി തമിഴ് വികാരം കത്തിച്ച് മുന്നാറിനെയും ഇടുക്കിയിലെ ചില ഭാഗങ്ങലെയും തങ്ങളുടെ സംസ്ഥാനത്ത് കൂട്ടിച്ചേര്‍ക്കുക എന്നതാണ് തമിഴ്‌നാടിന്റെ നീക്കം. മുല്ലപ്പെരിയാര്‍ സമയത്തും ഇത്തരം ഒരു നീക്കവുമായി തമിഴ്‌നാട് രംഗത്തെത്തിയിരുന്നു. എന്നാല്‍ അന്ന് സമര്‍ഥമായി കേരളം അതിനെ മറികടന്നു. അതുകൊണ്ട് തന്നെയാണ് രാഷ്ടീയപാര്‍ട്ടിനേതാക്കളെ സമരമുഖത്തേക്ക് തൊഴിലാളികള്‍ അടുപ്പിക്കാത്തത്. പിന്തുണയുമായി ചെന്ന സ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രനെ തൊഴുലാളികള്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അവിടെ നിന്ന് പറഞ്ഞ് വിടുകയും ചെയ്തു. അതിനിടയിലാണ് വിഎസ് പിന്തുണയുമായി എത്തിയത്. മുന്നാറിലേക്ക് വരുമെന്ന് പ്രഖ്യാപിച്ചതും. വിഎസിനെ ഇഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് വിഎസിനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. വിഎസിന്റെ വരവ് തടഞ്ഞാന്‍ പ്രദേശത്ത് പിന്നെ എന്ത് നടക്കുമെന്ന് പറയാനാവില്ല. മാത്രമല്ല തൊഴിലാളികളുടെ സമരം പൊളിയുകയും ജനങ്ങള്‍ സമരത്തിന് എതിരാവുകയും ചെയ്യും അതുകൊണ്ട് തന്നെയാണ് വിഎസിനെ മൂന്നാറിലേക്ക് തൊഴിലാളികള്‍ സ്വാഗതം ചെയ്തത്.
എന്നാല്‍ വിഎസിന്റെ വരവ് തടയാന്‍ തമിഴ്‌തൊഴിലാളികള്‍ ശ്രമം നടത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷാ സംവിധാനമാണ് വിഎസിനുവേണ്ടി ഒരുക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥരോടെല്ലാം സ്ഥലത്ത് ക്യാമ്പ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മൂന്നാറിലെ തൊഴിലാളികള്‍ക്ക് വി എസ് എന്ന നേതാവിനോട് വല്ലാത്തൊരു അടുപ്പമുണ്ട്. അതുകൊണ്ട് തന്നെ സമര മുന്നണിയില്‍ വി എസ് എത്തിയാല്‍ ആര്‍ക്കും എതിര്‍ക്കാനാവില്ല. വിഎസിന്റെ പോക്ക് സര്‍ക്കാരിനും പ്രതീക്ഷയുണ്ട്. വിഎസ് തൊഴിലാളികള്‍ക്ക് അനുകൂല തീരുമാനം ഉണ്ടാക്കാന്‍ ടാറ്റയോട് സര്‍ക്കാര്‍ തന്നെ സമ്മര്‍ദ്ദവും ചെലുത്തും. നിലവിലെ സാഹചര്യത്തില്‍ സമരം ഉടന്‍ അവസനാപ്പിക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് സര്‍ക്കാര്‍. വനിതാ തൊഴിലാളികളെ സ്വാധീനിക്കാന്‍ ബിജി മോള്‍ എംഎല്‍എയെ സമര്‍ത്ഥമായി ഉപയോഗിക്കാനാണ് നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (10 minutes ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (25 minutes ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (6 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (6 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (7 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (7 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (8 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (9 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (11 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (11 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (11 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (11 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (11 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (11 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (12 hours ago)

Malayali Vartha Recommends