കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു

കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ ഭാര്യയെ പോലീസ് കൗണ്‍സിലിംഗിന് ശേഷം മടക്കിക്കൊണ്ടുപോകുന്നതിനിടെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വെങ്കട്ടരമണ കോളനിയില്‍ താമസിക്കുന്ന 29കാരിയായ കവിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് 36കാരനായ മാലി പട്ടേല്‍ സിദ്ധ റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു.
സഹീറാബാദ് നഗരത്തില്‍ പാനീപൂരി വില്പനക്കാരനായിരുന്നു സിദ്ധ റെഡ്ഡി. തയ്യല്‍ ജോലി ചെയ്തിരുന്ന കവിത സോഷ്യല്‍ മീഡിയ വഴിയാണ് മഹബൂബ്‌നഗര്‍ സ്വദേശിയായ പവന്‍കുമാര്‍ റെഡ്ഡിയുമായി പരിചയപ്പെടുന്നത്. ഈ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് സിദ്ധ റെഡ്ഡി പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കവിത ഇത് ചെവികൊണ്ടില്ലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. വീട്ടിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയുമായി കവിതയെ കാണാനില്ലെന്ന് സിദ്ധ റെഡ്ഡി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജാഡ്‌ചെര്‍ലയില്‍ പവന്‍കുമാറിനൊപ്പം കവിത താമസിക്കുന്നതായി പോലീസ് കണ്ടെത്തിയത്.
പോലീസ് കവിതയെ കണ്ടെത്തി സ്‌റ്റേഷനില്‍ എത്തിക്കുകയും വിദഗ്ദ്ധ കൗണ്‍സിലിംഗിന് വിധേയയാക്കുകയും ചെയ്തു. തുടര്‍ന്ന് സ്വന്തം കുടുംബത്തോടൊപ്പം പോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് സിദ്ധ റെഡ്ഡിക്കും പോലീസുകാര്‍ക്കുമൊപ്പം സഹീറാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിദ്ധ റെഡ്ഡി കവിതയുടെ കഴുത്ത് അറുക്കുകയായിരുന്നു.
രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായ കവിതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം സിദ്ധ റെഡ്ഡിയെ പോലീസ് ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു. ദമ്പതികള്‍ക്ക് ഒന്‍പതും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.കുഞ്ഞുങ്ങള്‍ ഇപ്പോള്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ്.
https://www.facebook.com/Malayalivartha























