Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്

07 APRIL 2026 06:48 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയങ്കരനായ നടനാണ് ടൊവിനോ തോമസ്. ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും നടന്‍ നടത്തുന്ന ട്രാന്‍ഫോര്‍മേഷന്‍ ഏറെ പ്രശംസ നേടാറുണ്ട്. ടൊവിനോയുടെ ആക്ഷന്‍ സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്ത് തനിക്ക് പറ്റിയ അപകടങ്ങളെ കുറിച്ച് പറയുകയാണ് ടൊവിനോ. സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലാണ് കള, നടികര്‍ തിലകം തുടങ്ങിയ സിനിമകളുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടങ്ങളെക്കുറിച്ച് നടന്‍ മനസുതുറന്നത്. 'പൊള്ളലേറ്റിട്ടുണ്ട്. ഇന്റേണല്‍ ഇഞ്ചുറി ഉണ്ടായിട്ടുണ്ട്, ഐസിയുവില്‍ കിടന്നിട്ടുണ്ട്.

ഒരാഴ്ച ആശുപത്രിയിലായിരുന്നു. കളയില്‍ അഭിനയിക്കുമ്പോഴാണ്. ഒരു മാസം കിടപ്പായിരുന്നു. ആ ബ്രേക്കിന് ശേഷമാണ് കാണെക്കാണെ ചെയ്യുന്നത്. അതില്‍ ഫൈറ്റുണ്ടായിരുന്നില്ല. ഒരു മാസം കൂടെ വിശ്രമിച്ചിട്ടാണ് കളയുടെ സെറ്റിലെത്തുന്നതും ഫൈറ്റ് സീനുകള്‍ ചെയ്യുന്നതും. ഫൈറ്റ് സീന്‍ ഇല്ലാത്ത സിനിമയായിരുന്നു നടികര്‍ തിലകം. ഒരു സീനില്‍ മുറിയില്‍ വലിയൊരു അക്വേറിയം ഉണ്ടായിരുന്നു. ഷോട്ടിനിടെ അക്വേറിയം പൊട്ടി. നാല് ലെയറുകളുള്ള അക്വേറിയമായിരുന്നു. നാല് ലെയറുകളിലുള്ള ഗ്ലാസാണ് പൊട്ടി വീണത്. റിഫളക്‌സ് ആണ് എന്നെ രക്ഷിച്ചത്. ഞാന്‍ ചാടി രക്ഷപ്പെട്ടു.

അക്വേറിയം എന്റെ പിന്നിലായിട്ടായിരുന്നു. അതൊരു ആക്ഷന്‍ സീനുമായിരുന്നില്ല. ആക്ഷന്‍ പറയുന്നതിന് മുമ്പായി ടക് ടക് ടക് ശബ്ദം കേട്ടു. കാമറാമാനെ നോക്കിയപ്പോള്‍ അദ്ദേഹം എന്നെയല്ല നോക്കുന്നത് പിന്നിലേക്കാണ്. അപ്പോള്‍ തന്നെ മനസിലായി പിന്നിലുള്ള അക്വേറിയം പൊട്ടിയെന്ന്.

തിരിയാനുള്ള സമയം പോലും ഉണ്ടായിരുന്നില്ല. ഗ്ലാസ് പീസുകള്‍ക്ക് മെറ്റലിനേക്കാള്‍ കൂര്‍ത്തവയാണ്. എനിക്ക് ചിന്തിക്കാനുള്ള സമയം പോലുമുണ്ടായിരുന്നില്ല. ഞാന്‍ വേഗം അവിടെ നിന്നും ചാടി പുറത്തു കടന്നു. എന്റെ കാലിലെ വിരലിലും കാലിലും കയ്യിലുമെല്ലാം മുറിവുണ്ടായിരുന്നു. വീണ്ടും ഒരു മാസം കൂടി കിടപ്പിലായിരുന്നു. വെറുതെ കിടക്കാന്‍ എനിക്കിഷ്ടമാണ്. അതിനാല്‍ ഈ സമയം ഞാന്‍ ആസ്വദിച്ചു' എന്നും ടൊവിനോ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം പ്രളയത്തിൽ മുങ്ങും..?  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (2 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (3 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (3 hours ago)

Malayali Vartha Recommends