ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന

സിപിഐഎം വിട്ട് ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന. ഇടത് സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ സര്‍ക്കാരെന്ന് ഉഷ ആരോപിച്ചു. അമ്പലപ്പുഴയില്‍ ജി സുധാകരന്റെ കൊട്ടിക്കലാശത്തില്‍ അവര്‍ പങ്കെടുത്തു. കെ സി വേണുഗോപാലിനൊപ്പം വേദി പങ്കിട്ടു. മഹിള അസോസിയേഷന്റെ അടക്കം ഭാരവാഹിയായിരുന്നു.
അതേസമയം LDF ഉം സ്ഥാനാര്‍ഥിയും മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് ജി സുധാകരന്‍ പറഞ്ഞു. പുന്നപ്ര പള്ളിയിലെ ഇമാം വീട്ടിലെത്തി ആത്മീയ അനുഗ്രഹം നല്‍കി. ഒരു പ്രത്യേക വിഭാഗത്തിന്റെ വീട്ടില്‍ മാത്രം കയറുന്നു. ഇന്ന് വരെ എല്‍ഡിഎഫിനെ ജയിപ്പിച്ചത് ഞാനാണ്. 50,000 വോട്ട് ഭൂരിപക്ഷം കിട്ടും. അമ്പലപ്പുഴയില്‍ ജയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























