Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സമരം നടത്തി പരാജയപ്പെടുത്തിത്തരുമോ സാറേ? സമരക്കാരെ കാണാനെത്തിയെ സിപിഎം വനിതാ നേതാക്കളെ കോടിയേരിയുടെ മുന്നില്‍ ആട്ടിയോടിച്ചു; എങ്കിലും സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് കോടിയേരി

12 SEPTEMBER 2015 05:44 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കോടിയേരിക്കൊപ്പം സമരക്കാരെ കാണാനെത്തിയ വനിതാ നേതാക്കളെ സമരവേദിയിലേക്ക് കടക്കാന്‍ തൊഴിലാളികള്‍ അനുവദിച്ചില്ല. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, എം.സി.ജോസഫൈന്‍ തുടങ്ങിയവരായിരുന്നു കോടിയേരിക്കൊപ്പം ഉണ്ടായിരുന്നത്. ശ്രീമതിക്കും മറ്റുള്ളവര്‍ക്കും നേരെ പ്രതിഷേധം പ്രകടിപ്പിച്ച തൊഴിലാളികള്‍ ആദ്യം അവരെ സംസാരിക്കാന്‍ അനുവദിച്ചില്ല. നിങ്ങളെ ഞങ്ങള്‍ക്ക് അറിയില്ലെന്നും അതിനാല്‍ തന്നെ സമരത്തെ അഭിവാദ്യം ചെയ്യാന്‍ അനുവദിക്കില്ല എന്നുമായിരുന്നു തൊഴിലാളികളുടെ നിലപാട്. 
അതേസമയം സമയം തൊഴിലാളികളുടെ സമരം ഏറ്റുപിടിക്കാനുള്ള ശ്രമം സിപിഎം തുടങ്ങിക്കഴിഞ്ഞു. നാളെ നടക്കുന്ന ചര്‍ച്ചയോടെ മൂന്നാറിലെ തൊഴിലാളികളുടെ സമരത്തിന് പരിഹാരമായില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മൂന്നാറിലെ സമരത്തിന് സി.പി.എമ്മിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
അതേസമയം കണ്ണന്‍ ദേവന്‍ പ്ലാന്റേഷനിലെ തോട്ടം തൊഴിലാളികളുടെ സമരം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരത്തിന്റെ വീര്യം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്. എസ്‌റ്റേറ്റ് മുതലാളിയായ ടാറ്റയോടുള്ള എതിര്‍പ്പിനേക്കാള്‍ തങ്ങളെ വഞ്ചിച്ച തൊഴിലാളി യൂണിയന്‍ നേതാക്കളോടുള്ള എതിര്‍പ്പാണ് തൊഴിലാളികള്‍ക്കിടയില്‍ ശക്തം. ഇതിന് കാരണം തങ്ങളില്‍ ഒരാളായി നിന്ന് പിന്നില്‍ നിന്നും കുത്തി എന്ന വികാരം തന്നെയാണ്.\"\"
ആയിരക്കണക്കിന് വരുന്ന സ്ത്രീ തൊഴിലാളികളാണ് മൂന്നാറില്‍ തങ്ങളുടെ കൂലിയും ബോണസും വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സീമാസ് തൊഴിലാളികളുടെ സമരം വിജയിപ്പിച്ച സിപിഐ(എം) എന്നാല്‍ മൂന്നാറില്‍ തീര്‍ത്തും പരാജയപ്പെടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. തമിഴ്ഭൂരിപക്ഷ മേഖലയായ ഇവിടുത്ത വോട്ടര്‍മാര്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ ആണെന്നിരിക്കെ എസ് രാജേന്ദ്രന്‍ എംഎല്‍എക്ക് എതിരായ പ്രതിഷേധം സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളി വിട്ടിട്ടുണ്ട്. പ്രതിഷേധം ഭയന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരും തന്നെ സമരവേദിയില്‍ എത്തിയിട്ടില്ല. അതേസമയം പ്രതിഷേധം ശമിപ്പിക്കാന്‍ എത്തിയ സിപിഐ(എം) നേതാക്കള്‍ എല്ലാവരും തൊഴിലാളികളുടെ രോഷത്തിന് പാത്രമായി.\"\"
അതിലേറെ നാണക്കേട് തൊഴിലാളികള്‍ക്ക് വേണ്ടി നടത്തുന്ന സമരത്തില്‍ സിപിഐ(എം) നേതാക്കള്‍ ഭയക്കുന്നത് തൊഴിലാളികളെ തന്നെയാണ് എന്നുള്ളതാണ്. ഇന്നലെ സമരവേദിയില്‍ എത്തിയ രാജേന്ദ്രന്‍ എംഎല്‍എയെ വനിതാ തൊഴിലാളികള്‍ അടിച്ചോടിപ്പിച്ചത് പാര്‍ട്ടിക്ക് കനത്ത ക്ഷീണമാണ് ഉണ്ടാക്കിയത. ഈ ക്ഷീണം തീര്‍ക്കാന്‍ ചെയ്ത നിരാഹാര സമരം ആകട്ടെ അതിലേറെ പരാജയകമാകുകയും ചെയ്തു. സമരരംഗത്തുള്ള തൊഴിലാളികള്‍ ആരും എംഎല്‍എയുടെ സമരവേദിയിലേക്ക് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. കൂടാതെ എംഎല്‍എക്കെതിരെ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തുകയും ചെയ്തു. തൊഴിലാളികള്‍ അടിച്ചോടിക്കുമോ എന്ന് ഭയന്ന് പൊലീസ് സംരക്ഷണത്തിന് കീഴിലാണ് എംഎല്‍എയുടെ സമരം അരങ്ങേറിയത്.
തൊഴിലാളി വര്‍ഗ പ്രസ്ഥാനമായ സിപിഎമ്മിന് തൊഴിലാളികളെ ഭയക്കേണ്ടി വന്നു എന്നത് തീര്‍ത്തും ദയനീയ അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. തോട്ടംതൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി ഇന്ന് എത്തിയ സിപിഎമ്മിന്റെ് വനിതാ നേതാക്കളും സ്ത്രീരോഷത്തിന് ഇരയായി. നേതാക്കള്‍ക്കെതിരെ തൊഴിലാളികള്‍ പ്രതിഷേധിച്ചു. പി.കെ. ശ്രീമതി, എം.സി. ജോസഫൈന്‍, കെ.കെ. ശൈലജ എന്നിവര്‍ക്കെതിരെയാണ് തൊഴിലാളികളുടെ രോഷം അണപൊട്ടിയത്. സമരക്കാര്‍ക്കൊപ്പം ഇരിക്കാന്‍ ശ്രമിച്ച പി.കെ. ശ്രീമതിയെ തൊഴിലാളികള്‍ എഴുനേല്‍പിച്ചു വിടുകയായിരുന്നു.
കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷനില്‍ കടുത്ത തൊഴില് ചൂഷണത്തിനും നീതി നിഷേധത്തിനും ഇരയാവുന്നവരില്‍ ഭൂരിഭാഗവും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ദളിത് വിഭാഗത്തിലെ ഏറ്റവും താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ കൂടിയാണ്. പൊതുസമൂഹത്തില്‍ നിന്ന് അരികുവല്‍ക്കരിക്കപ്പെട്ട പറയ, ചക്ലിയാര്‍, പള്ളര്‍ എന്നീ ജാതിയില്‍പ്പെട്ടവരാണ് മൂന്നാറിലെ അതിജീവന സമരത്തിലെ ഏറിയ പങ്കും.
ഇപ്പോഴത്തെ സ്ഥിതിയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അടക്കം മൂന്നാറിലെ തൊഴിലാളി സമരം ബാധിക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. മൂന്നറിലെ പാര്‍ട്ടിയുടെ അടിത്തറ ഇളക്കുന്ന വിധത്തിലേക്ക് സമരം നീങ്ങിയത് സിപിഎമ്മിനെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends