എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകളിലെ ജനന തീയതി തിരുത്തല്‍: പത്ത് മാസത്തിനിടെ കാലതാമസം മാപ്പാക്കല്‍ ഉത്തരവിലൂടെ 1302 ഫയലുകള്‍ തീര്‍പ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

പത്ത് മാസത്തിനിടെ പൊതുവിദ്യാഭ്യാസ വകുപ്പ് കാലതാമസം മാപ്പാക്കല്‍ ഉത്തരവിലൂടെ ജനന തീയതി തിരുത്തി നല്‍കിയത് 1302 എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ . വിദേശ രാജ്യങ്ങളില്‍ ജോലി തേടുന്നവര്‍ ആണ് അപേക്ഷകരില്‍ ഏറെയും.
പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിലും വിസാ പ്രോസസിങ്ങിലും മറ്റും തടസം നേരിടുന്നവരാണ് അപേക്ഷകര്‍.
പതിനഞ്ച് വര്‍ഷം പഴക്കമുള്ള എസ് എസ് എല്‍ സി ബുക്കുകളില്‍ തിരുത്തല്‍ കാലതാമസം സര്‍ട്ടിഫിക്കറ്റുകളില്‍ ഉത്തരവിലൂടെ വേണം നടത്താന്‍. സമയബന്ധിതമായി അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള സത്വര നടപടികള്‍ ഉണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
https://www.facebook.com/Malayalivartha

























