കൊട്ടാരക്കര വാളകം ബഥനി സ്‌കൂള്‍ ജങ്ഷനിലെ കുരിശടിയുടെ മുൻപിൽ കരച്ചില്‍ കേട്ടെത്തിയ കാല്‍നടയാത്രക്കാർ കണ്ടത് തുണിയില്‍ പൊതിഞ്ഞനിലയില്‍ നാലുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍! 2.7 കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍

കേരളത്തിൽ കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെടുന്ന കാഴ്ച സ്ഥിരമായി മാറുകയാണ്. ഇപ്പോഴിതാ വാളകം ബഥനി സ്‌കൂള്‍ ജങ്ഷനിലെ കുരിശടിക്കുമുന്നില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. നാലുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ശനിയാഴ്ച രാത്രി ഏഴരയോടെ കുരിശടിയില്‍ കണ്ടെത്തിയത്. 2.7 കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കരച്ചില്‍ കേട്ടെത്തിയ കാല്‍നടയാത്രക്കാരാണ് തുണിയില്‍ പൊതിഞ്ഞനിലയില്‍ കുഞ്ഞിനെ കണ്ടത്.
സ്ഥലത്തെത്തിയ ജനപ്രതിനിധികള്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസ് കുഞ്ഞിനെ ആദ്യം വാളകത്തെ സ്വകാര്യ ആശുപത്രിയിലാക്കി. പിന്നീട് കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ശിശുവിഭാഗം ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു. രണ്ടുവര്‍ഷംമുമ്പും ഇതേ കുരിശടിക്കുമുന്നില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























