ദിലീപിനേയും കൂട്ടുപ്രതികളേയും വെള്ളം കുടിപ്പിക്കാൻ ക്രൈംബ്രാഞ്ച്, രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉടൻ, ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം കോടതിയിൽ, വാട്സാപ്പ് ചാറ്റുകളും ഫോണ്‍കോള്‍ അടക്കമുള്ള വിവരങ്ങളും കുരുക്കാകുമോ? വരും ദിവസങ്ങൾ നിർണായകം...

വധഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം അന്വേഷണ സംഘത്തിന് ലഭിച്ച പശ്ചാത്തലത്തിൽ പ്രതികളുടെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ലഭ്യമായ ഫലവും നേരത്തെ പ്രതികള്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴികളും മറ്റ് തെളിവുകളുമായി ഇത് ഒത്തുനോക്കിയ ശേഷം പ്രതികളുടെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പരിശോധനാഫലം തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നു നേരിട്ട് ആലുവ മജിസ്ട്രേറ്റ് കോടതിക്കു കൈമാറുകയായിരുന്നു. ഇതിന്‍റെ പകര്‍പ്പാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഫോണുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍.കോടതി ഇടപെടലിലൂടെയായിരുന്നു ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചത്.
കേസിന് സഹായകമാവുന്ന നിർണ്ണായ വിവരങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ.വാട്സാപ്പ് ചാറ്റുകളും ഫോണ്‍കോള്‍ വിവരങ്ങളും അടക്കമുള്ള വിവരങ്ങളാണ് ഇവിടെ നിന്നും കോടതിയിലേക്ക് എത്തിയിരിക്കുന്നത്.
അന്വേഷണ സംഘം ആവശ്യപ്പെട്ടപ്പോള്‍ തന്റെ ഫോണുകള്‍ മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ നല്‍കിയെന്നായിരുന്നു ദിലീപ് നേരത്തെ കോടതിയെ അറിയിച്ചത്. എന്നാല്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കി സർക്കാർ അംഗീകൃത ലാബില്‍ പരിശോധനയ്ക്ക് അയക്കാന്‍ കോടതി നിർദേശിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചത്. ഫോണില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടൻ ദിലീപിനെയും സഹോദരൻ അനൂപിനെയും സഹോദരീഭർത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവാനായി ഇവർക്കെല്ലാം പോലീസ് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച കേസിലെ രണ്ടാം പ്രതിയും ദിലീ പിന്‍റെ സഹോദരനുമായ അനൂപ്, മൂന്നാം പ്രതിയും ദിലീപിന്‍റെ സഹോദരി ഭര്‍ത്താവുമായ സുരാജ് എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും.കേസുമായി ബന്ധപ്പെട്ട് ദിലീപിൻ്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായെയും അന്വേഷണ സഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. നാദിർഷയെ കളമശ്ശേരി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയായിരുന്നു.
നാലു മണിക്കൂറിലധികം ചോദ്യം ചെയ്യൽ നീണ്ടു. ദിലീപിൻ്റെ മൊബൈൽ ഫോൺ കോളുകൾ പരിശോധിച്ച് കൂടുതൽ തവണ വിളിച്ചവരെയാണ് അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റേയും ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ കൂടുതല്‍
പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന.ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ഗൂഢാലോചനകേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായാണ് ചോദ്യം ചെയ്യല്‍. ക്രൈം ബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറാണ് നീണ്ടുനിന്നത്.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് നാദിര്‍ഷയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അപ്പോള്‍ നാദിര്‍ഷ വിദേശത്ത് ആയിരുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. വിദേശത്ത് നിന്ന് തിരിച്ച് എത്തിയതിന് ശേഷമാണ് നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്.
https://www.facebook.com/Malayalivartha

























