Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


13കാരന്റെ മരണം: പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ: അമ്മയുടെ മടങ്ങിവരവ് കാത്ത് നാടും, ബന്ധുക്കളും...


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍


കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...


പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...


ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്

ജീവിക്കാൻ അനുവദിക്കൂ...അല്ലങ്കിൽ കൊന്നു തരൂ...നിങ്ങൾക്ക് എന്നെ കൊല്ലാനുള്ള എല്ലാ അവകാശവുമുണ്ട്. നിങ്ങൾ വന്ന് എനിക്കും കുട്ടികൾക്കും അമ്മയ്ക്കും കുറച്ചു വിഷം നൽകി കൊല്ലുക. നിങ്ങൾ നൽകുന്ന വിഷം കഴിച്ചു മരിക്കാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ

20 FEBRUARY 2022 12:11 PM IST
മലയാളി വാര്‍ത്ത

കൂട്ടംകൂടി തന്നെ ആക്രമിക്കുകയാണെന്നും ജീവിക്കാൻ അനുവദിക്കൂ...തന്നെ വീണ്ടും വീണ്ടും ദ്രോഹിക്കുകയാണ്. എല്ലാത്തിനും പിന്നില്‍ എം. ശിവശങ്കർ... മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വീണ്ടും രംഗത്ത്. പുതിയ ജോലിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കു പിന്നിലും ശിവശങ്കറെന്നു സംശയിക്കുന്നു.

 

എച്ച്ആര്‍ഡിഎസിന് ആര്‍എസ്എസ് ബന്ധമുള്ളതായി അറിയില്ല. താന്‍ ഉപദ്രവിക്കുമെന്ന പേടിയാണ് വിമര്‍ശകര്‍ക്ക്. ജീവിക്കാന്‍ അനുവദിക്കണമെന്ന് അത്തരക്കാരോട് അപേക്ഷിക്കുന്നതായും സ്വപ്ന സുരേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.

 

ആർ.എസ്.എസ് എന്താണെന്ന് പോലും തനിക്കറിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും പറ്റി അറിയില്ലെന്നും സ്വപ്ന പറഞ്ഞു.ഇഞ്ചിഞ്ചായി കൊല്ലുന്നതിനേക്കാൾ നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണ്. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല. മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം..ജീവിക്കാൻ നിവൃത്തി ഇല്ലാതെ നിൽക്കുന്ന എനിക്ക് ഫിൽറ്റർ ചെയ്തെടുക്കാൻ ഒരുപാട് അവസരങ്ങളൊന്നുമില്ല’– സ്വപ്ന പറ‍ഞ്ഞു.

 

എനിക്ക് കിട്ടിയ ഓഫറിൽ എവിടെയും അത് ആർ.എസ്.എസിന്‍റെയോ ബി.ജെ.പിയുടെയോ എൻ.ജി.ഒ ആണെന്ന് പറഞ്ഞിട്ടില്ല. ജീവിക്കാൻ നിവൃത്തിയില്ലാത്ത എനിക്ക് മുന്നിൽ തെരഞ്ഞെടുക്കാൻ അധികം അവസരങ്ങളൊന്നുമില്ല.

 

ശിവശങ്കറിനെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും ഉറച്ചു നില്‍ക്കുന്നതായി പറഞ്ഞ സ്വപ്ന വിമര്‍ശനം കടുപ്പിച്ചു. ‘ഇപ്പോഴത്തെ എല്ലാ ആരോപണങ്ങൾക്കു പിന്നിലും എന്തൊക്കെയോ ഉദ്ദേശ്യങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്.

അതിനാൽ എനിക്ക് ശിവശങ്കർ സാറിനോട് മാധ്യമങ്ങളിലൂടെ പറയാനുള്ളത്, നിങ്ങൾക്ക് എന്നെ കൊല്ലാനുള്ള എല്ലാ അവകാശവുമുണ്ട്. നിങ്ങൾ വന്ന് എനിക്കും കുട്ടികൾക്കും അമ്മയ്ക്കും കുറച്ചു വിഷം നൽകി കൊല്ലുക. നിങ്ങൾ നൽകുന്ന വിഷം കഴിച്ചു മരിക്കാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. അല്ലാതെ ഇങ്ങനെ ചെയ്യരുത്.’– സ്വപ്ന പറഞ്ഞു.

 

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന സന്നദ്ധ സംഘടനയിൽ സിഎസ്ആർ ഡയറക്ടറായി വെള്ളിയാഴ്ച രാവിലെയാണ് ജോലിയിൽ പ്രവേശിച്ചത്. സ്വകാര്യ എൻജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോയിൻ ചെയ്തത്.

 

പാലക്കാട് അട്ടപ്പാടിയിൽ അടക്കം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ആർഡിഎസിനായി വിദേശ കമ്പനികളിൽ നിന്ന് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കണ്ടെത്തി നൽകുന്നതാണ് സ്വപ്ന സുരേഷിന്‍റെ ജോലി.

ഈ മാസം പതിനൊന്നാം തീയതിയാണ് പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്നവ എച്ച്ആർഡിഎസ് എന്ന എൻജിഒയിൽ സിഎസ്ആർ ഡയറക്ടറായി സ്വപ്ന സുരേഷിന് നിയമന ഉത്തരവ് നൽകിയത്. പ്രതിമാസ ശമ്പളം നാൽപ്പത്തിമൂവായിരം രൂപയിലായിരുന്നു സ്വപ്നയുടെ നിയമനം.

 

വിദേശത്തും ഇന്ത്യയിലുമുള്ള കമ്പനികളിൽ നിന്നടക്കം വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭിക്കുവാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് സ്വപ്നയുടെ പ്രധാനചുമതല. ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് വിലയിരുത്തി ശമ്പള ഇനത്തിൽ വര്‍ധനവ് നല്‍കുമെന്ന് നിയമന ഉത്തരവ് പറയുന്നു.

 

ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന 'സദ്ഗൃഹ' എന്ന പദ്ധതിയിലേക്ക് അടക്കമാണ് സ്വപ്ന ഫണ്ട് കണ്ടെത്തേണ്ടത്. ജാമ്യത്തിലിറങ്ങിയശേഷം ജോലിയില്ലാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എച്ച്ആര്‍ഡിഎസ് തയാറായതെന്ന് ചീഫ് പ്രൊജക്ട് കോഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു.

 

ഈ മാസം പന്ത്രണ്ടാം തീയതി ജോലിയില്‍ പ്രവേശിക്കണമെന്നാണ് നിയമന ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇഡി ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പോകേണ്ടതിനാല്‍ ജോലിയേറ്റെടുക്കാന്‍ സമയം വേണമെന്ന സ്വപ്നയുടെ അഭ്യര്‍ഥന എച്ച്ആര്‍ഡിഎസ് അംഗീകരിച്ചു. ഇതേത്തുടർന്നാണ് 18-ാം തീയതി എത്തി ജോലിയിൽ പ്രവേശിച്ചത്.

സ്വപ്ന സുരേഷ് എച്ച് ആർ ഡി എസിൽ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ ആദിവാസികൾക്ക് വാസ യോ​ഗ്യമല്ലാത്ത വീടുകൾ നൽകി വഞ്ചിച്ചെന്ന പരാതിയിൽ എച്ച് ആർ ഡി എസിനെതിരെ പട്ടികജാതി പട്ടികവർ​ഗ കമ്മിഷൻ കേസെടുത്തു, പ്രതിവർഷം കേന്ദ്ര സർക്കാരിൻ്റെ 350 കോടിഎൻ ജി ഒ വഴിയെത്തുന്നു. സംസ്ഥാന സർക്കാരിൻ്റെ അറിവോടെയല്ല ഇതു പലതുമെന്നും ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സംസ്ഥാന, കേന്ദ്ര സർക്കാരുകളോട് അന്വേഷണം ആവശ്യപ്പെടുമെന്നും എസ് സി എസ് ടി കമ്മിഷൻ അം​ഗം എസ്.‌അജയകുമാർ നേരത്തെ പ്രതികരിച്ചിരുന്നു.

 

എൻ ജി ഒയ്ക്ക് വരുന്ന ഫണ്ട് വിനിയോഗത്തിൻ്റെ മേൽനോട്ട ചുമതല സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്നും എസ് സി എസ് ടി കമ്മിഷൻ അം​ഗം എസ്.‌അജയകുമാർ ആവശ്യപ്പെട്ടു. എച്ച് ആർ ഡി എസ് നെതിരായ പട്ടികജാതി- പട്ടികവർ‌​ഗ കമ്മിഷന്റെ അന്വേഷണം ആരുടെയെങ്കിലും നിയമനത്തിന് പിന്നാലെയല്ല .

 

നിയമനം അവരുടെ സ്വന്തം കാര്യം. അതിൽ കമ്മീഷൻ ഇടപെടില്ല. എന്നാൽ ആദിവാസി ചൂഷണ പരാതി വന്നാൽ കമ്മീഷൻ ഇടപെടും. അന്വേഷണത്തിൽ രാഷ്ട്രീയമില്ലെന്നും പട്ടികജാതി- പട്ടികവർ‌​ഗ കമ്മിഷൻ അം​ഗം എസ്.‌അജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്ക്  (6 minutes ago)

ബന്ധുവിന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ തൃശൂര്‍ സ്വദേശി...  (17 minutes ago)

ഗോത്രം നേരിട്ടിറങ്ങി നിമിഷ പ്രിയയെ തീർക്കുമെന്ന് വില്ലൻ NAVAS JANE,തൂക്കും മലയാളികൾ കൂട്ടത്തോടെ ഒറ്റുന്നു..  (29 minutes ago)

രാഹുല്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെത്തി  (32 minutes ago)

റെഡ് അലര്‍ട്ട് വയനാട് ജില്ലയില്‍....  (45 minutes ago)

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയാണ് രക്ഷപ്പെട്ടത്  (59 minutes ago)

13കാരന്റെ മരണം: പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ: അമ്മയുടെ മടങ്ങിവരവ് കാത്ത് നാടും, ബന്ധുക്കളും...  (1 hour ago)

ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍....  (1 hour ago)

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ ...  (1 hour ago)

അമ്മ നാളെയെത്തുമെന്ന് പ്രതീക്ഷ  (1 hour ago)

ഡിജിഇയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് ലഭ്യമാകും  (1 hour ago)

പൃഥ്വി-2, അഗ്‌നി-1 മിസൈലുകളുടെ പരീക്ഷണങ്ങള്‍  (2 hours ago)

ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം....  (2 hours ago)

അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാലൻ ക്യാപ്റ്റന്‍...!!എല്ലാം കണ്മുന്നിൽ കണ്ട് പൊട്ടിച്ചിരിച്ചു  (2 hours ago)

"ഒരുത്തനും വരണ്ട കൊന്നിരിക്കും" കരണം പുകച്ച് മഹ്ദി പച്ച മലയാളത്തിൽ പോസ്റ്റ്.. അനാഥാലയത്തിൽ നിമിഷയുടെ മകൾ  (2 hours ago)

Malayali Vartha Recommends