ജനലുകളിൽ ടേപ്പ് വച്ച് ഒട്ടിച്ചു, കാര്‍ബണ്‍ മോണോക്സൈഡ് വീടിന്റെ അകത്ത് നിറച്ചു, വിഷവായു ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേര് ആത്മഹത്യ ചെയ്ത നിലയില്‍, ആത്മഹത്യാക്കുറിപ്പും കണ്ടെത്തി പോലീസ്......

തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഉഴവത്ത് ഒരു കുടുംബത്തിലെ നാലു പേര് മരിച്ച നിലയില്‍. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. വീടിന്റെ അകത്ത് കാര്‍ബണ്‍ മോണോക്സൈഡ് നിറച്ച് ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം.സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.കൂടാതെ വീടിന്റെ ജനലുകള്‍ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കുന്നതായാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























