Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

മലയാളികളെ കണ്ടാലുടൻ ഓടിരക്ഷപെടും; ജോലി ചെയ്തിരുന്നത് ബംഗളൂരു ഹൈദരാബാദ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ; സബ് ജയിലിൽ നിന്നും പരിശോധനയ്ക്കായി എത്തിച്ചപ്പോൾ ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും ചാടി രക്ഷപ്പെട്ടു; നാലു മാസത്തിനു ശേഷം പോക്‌സോ കേസ് പ്രതിയെ ബംഗളൂരുവിൽ നിന്നും പിടിക്കൂടി; കോട്ടയം വെസ്റ്റ് പൊലീസ് പ്രതിയെ പിടിക്കൂടിയത് സാഹസികമായി

20 FEBRUARY 2022 02:24 PM IST
മലയാളി വാര്‍ത്ത

സബ് ജയിലിൽ നിന്നും പരിശോധനയ്ക്കായി എത്തിച്ചപ്പോൾ ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും ചാടി രക്ഷപെട്ട പോക്‌സോ കേസ് പ്രതി പൊലീസ് പിടിയിലായി. മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതി മുണ്ടക്കയം കോരുത്തോട് മടുക്ക പുളിമൂട് ബിജീഷ് (24 ) ആണ് പൊലീസ് കസ്റ്റഡിയിൽ നിന്നും നവംബർ 24 ന് ചാടി രക്ഷപെട്ടത്.

മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി. കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതായി പരാതിപ്പെട്ടതിനെത്തുടർന്ന് പ്രതിയേയുമായി ജില്ലാ ജനറൽ ആശുപത്രിയിൽ പൊലീസുകാർ എത്തിയിരുന്നു. അന്ന് പരിശോധന നടത്തിയശേഷം പ്രശ്‌നങ്ങളൊന്നും കാണാത്തതിനെ തുടർന്ന് പ്രതിയെ വീണ്ടും ജില്ലാ ജയിലിലേക്ക് അയച്ചു.

തൊട്ടടുത്ത ദിവസം രാവിലെ വീണ്ടും വീണ്ടും വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ പ്രതി വീണ്ടും വയറുവേദന അനുഭവപ്പെടുന്നതായി പൊലീസുകാരോട് പരാതി പറഞ്ഞു. തുടർന്ന് ബാത്‌റൂമിൽ പോകുന്നതിനായി പോവുകയായിരുന്നു. ഇതിനിടെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സംഘം തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല.

തുടർന്നു, ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ ബെജു, വിഷ്ണു വിജയദാസ്, സൈബർ സെല്ലിലെ ശ്യാം എസ്.നായർ എന്നിവർ നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. 

മലയാളികളെ കണ്ടാലുടൻ ഓടിരക്ഷപെടും. കെ.എൽ രജിസ്‌ട്രേഷനുള്ള വണ്ടിയുടെ മുന്നിൽ പോലും എത്തില്ല. ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും രക്ഷപെട്ട പോക്‌സോ കേസ് പ്രതിയ്ക്കായി പൊലീസ് വലവിരിച്ച് കാത്തിരുന്നത് ഒരു മാസത്തോളം. നവംബർ 24 ന് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിരക്ഷപെട്ട മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതി മുണ്ടക്കയം കോരുത്തോട് മടുക്ക പുളിമൂട് ബിജീഷി (24 )നെയാണ് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം നവംബർ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി. ഇതിനിടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പ്രതിയെയുമായി പൊലീസ് സംഘം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു. ഇതിനിടെ ബാത്ത്‌റൂമിൽ പോകുന്നതിനായി പുറത്തിറങ്ങിയ പ്രതി, ജനറൽ ആശുപത്രിയുടെ പിന്നിലൂടെ ചാടി രക്ഷപെടുകയായിരുന്നു.

തുടർന്ന്, ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ പ്രതി ഇവിടെ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോയി. ഇവിടെ നിന്നാണ് ഇയാൾ ബംഗളൂവിൽ എത്തിയത്. പത്തു ദിവസത്തോളം ബംഗളൂരുവിൽ തങ്ങിയ ഇയാൾ ഇവിടെ നിന്നും മുംബൈയിലേയ്ക്കു കടന്നു. ഇവിടെ നിന്നും മടങ്ങിയെത്തിയ പ്രതി ബംഗളൂരുവിലെ സ്വകാര്യ ബസിൽ ജോലിയ്ക്കു കയറുകയായിരുന്നു. തുടർന്ന്, ബംഗളൂർ ഹൈദരാബാദ് സ്വകാര്യ ബസിൽ ജോലിയ്ക്കു കയറി. ബംഗളൂരു, മുംബൈ റൂട്ടിൽ സ്ഥിരമായി ഇയാൾ ബസിൽ ജോലി ചെയ്യുകയായിരുന്നു.

കെ.എൽ രജിസ്‌ട്രേഷനുള്ള വാഹനം കണ്ടാൽ ഇയാൾ മുങ്ങി ഒളിച്ചിരിക്കുകയായിരുന്നു പതിവ്. മലയാളികളെ കണ്ടാൽ സംസാരിക്കാൻ മുഖം നൽകാതെ ഒഴിഞ്ഞു മാറുകയാണ് ഇയാൾ ചെയ്തിരുന്നത്. ഒരു മാസം മുൻപാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു വിവരം ലഭിച്ചത്. തുടർന്ന്, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

തുടർന്നു, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ബെജു, വിഷ്ണു വിജയദാസ്, സൈബർ സെല്ലിലെ ശ്യാം എസ്.നായർ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിനു മുന്നോടിയായി പ്രതിയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (2 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (3 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (4 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends