രാവിലെ ഒമ്പത് മണിയായിട്ടും നാലുപേരെയും മുകള്‍ നിലയില്‍ നിന്നും പുറത്തേക്ക് കണ്ടില്ല, വാതില്‍ അകത്തുനിന്ന് അടച്ചിട്ടനിലയിൽ.... എത്ര മുട്ടിയിട്ടും തുറന്നില്ല, വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നതോടെ കണ്ട കാഴ്ച്ച അതി ദാരുണം...! ഒരു പാത്രത്തില്‍ എന്തോ വാതകം പുകച്ചിരുന്നു, തറയില്‍ ബെഡിൽ രണ്ടു കുട്ടികളെ നടുക്ക് കിടത്തി സൈഡില്‍ അച്ഛനും അമ്മയും കിടക്കുന്നു, ശ്വസിക്കാന്‍ പ്രശ്‌നമുണ്ടായപ്പോൾ ജനലുകള്‍ തുറന്നപ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത്, നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയപ്പോൾ

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ച് സിപിഎം ലോക്കല്‍ സെക്രട്ടറി പ്രതീഷ് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്...വലിയൊരു വീടിന്റെ മുകള്‍ നിലയിലായിരുന്നു മരിച്ച കുടുംബം താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ വൃക്ക രോഗിയായ ഉമ്മയും സഹോദരിയും. ഉമ്മയുടെ ചികില്‍സാര്‍ത്ഥമാണ് സഹോദരി ഇവിടെ താമസിച്ചിരുന്നത്.
രാവിലെ ഒമ്പത് മണിയായിട്ടും ഇവര്‍ മുകള്‍ നിലയില്‍ നിന്നും പുറത്തേക്ക് വരാതിരുന്നതോടെയാണ് സഹോദരി മുകള്‍നിലയിലെത്തി പരിശോധിച്ചത്. എന്നാല്‍ മുകള്‍ നിലയിലേക്കുള്ള വാതില്‍ അകത്തുനിന്ന് അടച്ചിട്ടനിലയിലായിരുന്നു. എത്ര മുട്ടിയിട്ടും തുറന്നില്ല. തുടര്‍ന്ന് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറി പ്രതീഷ് സ്ഥലത്തേക്ക് ഓടിയെത്തി.
സഹോദരിയുടെ ആശങ്ക മനസ്സിലാക്കി വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നതോടെയാണ് നാലുപേരെയും മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മുറിയില്‍ ഒരു പാത്രത്തില്‍ എന്തോ വാതകം പുകച്ചിരുന്നതായും മനസ്സിലാക്കി. വാതില്‍ തള്ളി തുറന്ന് അകത്തു കയറിയ ലോക്കല്‍ സെക്രട്ടറിക്കും ശ്വസിക്കാന്‍ പ്രശ്‌നമുണ്ടായി. ഇതോടെ അതിവേഗം പുറത്തിറങ്ങി.
ജനലുകള്‍ തുറന്നു. അപ്പോഴാണ് ടേപ്പു ഉപയോഗിച്ച് ജനല്‍ അടച്ചിരുന്നത് ശ്രദ്ധയില്‍ പെട്ടത്. തറയില്‍ ഒരു ബെഡ് ഇട്ട് അതില്‍ രണ്ടു കുട്ടികളെ നടുക്ക് കിടത്തി സൈഡില്‍ അച്ഛനും അമ്മയും കിടക്കുന്നതാണ് വീട്ടിലേക്ക് ആദ്യം കയറിയ ലോക്കല്‍ സെക്രട്ടറി കൂടിയായ പ്രതീഷ് കണ്ടത്.
മുറിയില്‍ വലിയ അലുമിനീയം പാത്രത്തില്‍ കരികല്ലിന്റെ പാളികള്‍ നിറച്ച ശേഷം അതിന് മുകളില്‍ തീ ഇട്ട നിലയില്‍ കണ്ടിരുന്നു. ആ തീയ്ക്ക് മുകളില്‍ ഒരു പാത്രവുമുണ്ടായിരുന്നു. അതിനുള്ളില്‍ എന്തോ ഒരു പൊടിയും ഉണ്ടായിരുന്നു. ഈ പൊടി ചൂടായാണ് വിഷ വാതകം മുറിയില്‍ നിറഞ്ഞതെന്നാണ് വിലയിരുത്തല്‍.
കാര്‍ബണ്‍ മോണോക്‌സൈഡിനെ ശാസ്ത്രീയമായി തന്നെ മുറിയില്‍ നിറയ്ക്കുകയായിരുന്നു ഈ കുടുംബം. വേദന രഹതി മരണം അങ്ങനെയാണ് ഉറപ്പാക്കിയതെന്ന് പൊലീസും കരുതുന്നു. ഫോറന്‍സിക് പരിശോധനയിലൂടെ പാത്രത്തിലെ പൊടി ഏതെന്ന് മനസ്സിലാകും. പോസ്റ്റ്‌മോര്‍ട്ടത്തിലൂടേയും മരണ കാരണം തെളിയും.
ചന്തപ്പുര ഉഴുവത്തുകടവില്‍ കാടാംപറമ്പ് ഉബൈദുള്ളയുടെ മകന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആഷിക് (41) ഭാര്യ അബീറ, മക്കളായ അസ്റ (14) അനൈനുനിസ്സ (7) എന്നിവരെയാണ് വീട്ടിലെ മുകള്‍ നിലയിലെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷവാതകം ശ്വസിച്ച് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























