തൃശൂര്‍ ചാവക്കാട് നഗരത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്നും യുവതിയും യുവാവും ചാടി; ഇരുവരും വീണത് മറ്റൊരു കെട്ടിടത്തിലേക്ക്

തൃശൂർ ചാവക്കാട് നഗരത്തിൽ കെട്ടിടത്തിന് മുകളില്‍ നിന്നും യുവതിയും യുവാവും ചാടി. ഇരുവരും വീണത് മറ്റൊരു കെട്ടിടത്തിലേക്ക് ഫയര്‍ഫോഴ്‌സും പൊലീസുംചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രണ്ട് പേര്‍ക്കും സാരമായി പരിക്കേറ്റു. ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് താമസിക്കുന്ന 23 വയസുള്ള അക്ഷിത്, 18 വയസുള്ള സ്മിന എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളില്‍ നിന്നും കുടുംബശ്രീ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് യുവതിയും യുവാവും വീണത്.
തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെയും പൊലീസിന്‍റെ ഏറെ നേരം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. തുടര്‍ന്ന് രണ്ട് പേരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും സാരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha

























