ആശങ്ക വേണ്ടാ.... മലപ്പുറത്ത് ഷിഗല്ല ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക

മലപ്പുറത്ത് ഷിഗല്ല ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക രംഗത്ത്. പുത്തനത്താണിയിൽ കഴിഞ്ഞ ദിവസം ഏഴുവയസുകാരൻ മരിച്ചത് ഷിഗല്ല മൂലമാണെന്ന സംശയം പല ഭാഗത്ത് നിന്നും ഉയർന്ന വന്നിരുന്നു. എന്നാൽ ഇത് ഷിഗല്ലയാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഡി.എം.ഒ വ്യക്തമാക്കി.
മുൻകരുതലായി പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് പറയുകയുണ്ടായി. ഇന്നലെയാണ് ഏഴുവയസുകാരനെ വയറിളക്ക രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിച്ച കുട്ടിയുടെ ബന്ധുവായ മറ്റൊരു കുഞ്ഞും സമാന ലക്ഷണങ്ങളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഈ കുഞ്ഞിന്റെ ആരോഗ്യ നില തൃപതികരമാണെന്നും മരിച്ച ഏഴു വയസ്സുകാരന്റെ മാതാവും സമാന ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. കുഞ്ഞിന്റെ മാതാവ് ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.
അതേസമയം ഷിഗെല്ലയെന്ന് സംശയിക്കുന്നതിനാൽ ജില്ലാതല ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടികൾ ഊർജിതമാക്കുകയും ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതും നിർമിക്കുന്നതുമായ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. കുഞ്ഞുങ്ങളിൽ പെട്ടെന്ന് പകരുന്ന രോഗമായതിനാൽ തന്നെ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകുകയുണ്ടായി.
https://www.facebook.com/Malayalivartha

























