പൊന്നാനിയിൽ ബാലവിവാഹത്തിന് വീട്ടുകാരുടെ ശ്രമം; വിവരം അറിഞ്ഞ് അധികൃതര്‍ ഇടപെട്ടിട്ടും പിന്മാറാന്‍ കൂട്ടാക്കാതെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍, അവസാനം വിവാഹം മുടക്കിയത് ഇങ്ങനെ...

പൊന്നാനിയിൽ ബാലവിവാഹത്തിന് വീട്ടുകാരുടെ ശ്രമം. സര്‍ക്കാര്‍ അധികൃതര്‍ ഇടപെട്ടിട്ടും പെണ്‍കുട്ടിയുടെ ബാലവിവാഹം നടത്തുന്നതില്‍ നിന്നും പിന്മാറാന്‍ കൂട്ടാകാക്കാതെ വീട്ടുകാര്‍.
സംഭവം വഷളായതോടുകൂടി പൊലീസ് ഇടപെടുകയായിരുന്നു. മലപ്പുറം പൊന്നാനി പെരുമ്പടപ്പിലാണ് ദാരുണമായ സംഭവം നടക്കുന്നത്. വീട്ടുകാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ച വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ബ്ലോക്ക് ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിവാഹം നടത്താനുള്ള തീരുമാനം തടഞ്ഞിരുന്നു.
പെരുമ്പടപ്പ് ബ്ലോക്ക് ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് വിവാഹം തടഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അധികൃതര്‍ രക്ഷിതാക്കളുമായി സംസാരിച്ച് വിവാഹ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ടു. എന്നാല്‍ വിവാഹവുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ മാതാപിതാക്കളും ബന്ധുക്കളും ഉറച്ചു നിന്നു. ഇതോടെ ശൈശവ വിവാഹ നിരോധന ഓഫീസര്‍ പൊന്നാനി മുന്‍സിഫ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് എത്തി വിവാഹം നിര്‍ത്തിവെപ്പിക്കുകയായിുന്നു. പൊന്നാനി മുന്‍സിഫ് കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.
https://www.facebook.com/Malayalivartha

























