വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചു; കേസില്‍ പ്രതി അറസ്റ്റില്‍

ലോഡ്ജില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പുതുക്കാട് സ്വദേശി എ.ലെനിന്‍ ആണ് അറസ്റ്റിലായത്. വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്.
വായ്പാ തട്ടിപ്പ് ഉള്‍പ്പടെ 19ലധികം കേസില്‍ പ്രതിയാണ് എ.ലെനിന്‍. കണ്ണൂരില്‍നിന്നു വിളിച്ചുവരുത്തി, തൃശൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തു നല്‍കിയതിനു ശേഷമായിരുന്നു 38 കാരിയെ പീഡിപ്പിച്ചത്. ഇതിനു ശേഷം പല തരത്തിലുള്ള രേഖകളും പണവും തട്ടിയെടുത്തുവെന്നാണു പരാതി.
https://www.facebook.com/Malayalivartha

























