Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കുടുംബത്തിലെ നാലുപേര്‍ വീടിന്റെ കിടപ്പുമുറിയില്‍ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം... വിവിധ മൂലകങ്ങള്‍ ചേര്‍ത്ത് വിഷവാതകം ഉല്‍പാദിപ്പിച്ചതെന്ന് കരുതുന്ന പാത്രം റൂമില്‍ നിന്നും കണ്ടെത്തി

20 FEBRUARY 2022 09:00 PM IST
മലയാളി വാര്‍ത്ത

കൊടുങ്ങല്ലൂരില്‍ കുടുംബത്തിലെ നാലുപേര്‍ വീടിന്റെ കിടപ്പുമുറിയില്‍ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി. പൊതുമരാമത്ത് റിട്ട. അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പരേതനായ കാടാംപറമ്ബത്ത് ഉബൈദിന്റെ മകന്‍ ആസിഫ് (41), ആസിഫിന്റെ ഭാര്യ അബീറ (34), മക്കളായ അസ്ഹറ ഫാത്തിമ (13), അനെയ്‌നുന്നിസ (ഏഴ്) എന്നിവരാണ് മരിച്ചത്.

റോഡിനോട് ചേര്‍ന്ന ഇരുനില വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലാണ് നാലുപേരുടെയും മൃതദേഹം കിടന്നിരുന്നത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ആസിഫ് കിടപ്പുമുറിയോട് ചേര്‍ന്നുതന്നെ ഓഫിസ് സംവിധാനമൊരുക്കി വിദേശ ഐ.ടി കമ്ബനിയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തുവരുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. താഴത്തെ നിലയില്‍ മാതാവ് ഫാത്തിമയും സഹോദരി ഷിഫയും അവരുടെ മക്കളുമാണ് താമസിച്ചിരുന്നത്.

രാവിലെ 10 കഴിഞ്ഞിട്ടും ആസിഫിന്റെ കുടുംബാംഗങ്ങളിലാരും പുറത്തിറങ്ങാതായതോടെ താഴെയുണ്ടായിരുന്ന സഹോദരി പറവൂരുള്ള മറ്റൊരു സഹോദരനെയും അയല്‍വാസികളെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജനവാതിലുകള്‍ പൊളിച്ച് നോക്കിയപ്പോഴാണ് നാലുപേരും മരിച്ചുകിടക്കുന്നത് കണ്ടത്.

കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് അനുമാനം. വിവിധ മൂലകങ്ങള്‍ ചേര്‍ത്ത് വിഷവാതകം ഉല്‍പാദിപ്പിച്ചതെന്ന് കരുതുന്ന പാത്രം വാതിലിന് സമീപമുണ്ടായിരുന്നു. എ.സി പ്രവര്‍ത്തിപ്പിക്കുകയും മുറിയുടെ എല്ലാ എയര്‍ ഹോളുകളും ടാപ് ഒട്ടിച്ച് സീല്‍ ചെയ്യുകയും ചെയ്തിരുന്നു.

ശാന്തസ്വഭാവക്കാരനായ ആസിഫ് വീടിന് പുറത്ത് സഹവാസം വളരെ കുറവായിരുന്നു. നേരത്തേ സാമ്ബത്തികമായി മികച്ച നിലയിലായിരുന്നു കുടുംബം. ആത്മഹത്യക്കുറിപ്പില്‍ സാമ്ബത്തിക ബാധ്യതയെക്കുറിച്ചും മുറിയിലെ വിഷവാതകത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ഉള്ളതായി പൊലീസ് സൂചിപ്പിച്ചു.

ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്‌റേ, കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കരന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജു എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പൊലീസ് നായും വിരലടയാള വിദഗ്ധരും സയന്റിഫിക് ടീമും പരിശോധന നടത്തി. ഇന്‍ക്വസ്റ്റിന് ശേഷം ഞായറാഴ്ച വൈകീട്ടോടെ മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മരിച്ച കുട്ടികള്‍ രണ്ടുപേരും മാള രാജു ഡേവീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ആസിഫിന്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: അനസ്, ഷിഫ, ഷിബി. എറണാകുളം പള്ളിക്കര പെരിങ്ങാല കാരുകുന്നത്ത് കാസിമിന്റെയും സാജിദയുടെയും മകളാണ് അബീറ. സഹോദരങ്ങള്‍: ആദില്‍, അഫ്‌ലഹ്, അമീറ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends