സിപിഎമ്മും കോൺഗ്രസും തീർന്നു, പൊട്ടിത്തെറിച്ച് സുരേഷ് ഗോപി ഭയന്നോടി രാഹുൽ ഗാന്ധിയും; കൈയ്യടിച്ചു ജനങ്ങളും. ചിരി നിർത്താനാവുന്നില്ല!

പല സുപ്രധാന ഘട്ടങ്ങളിലും ജനങ്ങളുടെ മനസ്സിലെ റിയൽ ആന്റ് റീൽ ഹീറോ ശ്രീ. സുരേഷ് ഗോപി പലവിധ അഭിപ്രായ പ്രകടനങ്ങളും നടത്താറുണ്ട്. അതിൽ ചിലതാകട്ടെ കൊള്ളേണ്ടിടത്ത് നന്നായി കൊള്ളുകയും ചെയ്യും. എപ്പോഴും അദ്ദേഹം അനീതിക്കെതിരെയും അതുപോലെ സാധാരണ ജനങ്ങൾക്ക് വേണ്ടിയുമാണ് ശബ്ദമുയർത്താറുള്ളത്.
പക്ഷേ ഇപ്പോൾ ഇന്നലെ പുറത്ത് വന്ന അസംബ്ലി ഇലക്ഷനുമായി ബന്ധപ്പെട്ട് ചില അഭിപ്രായ പ്രകടനങ്ങളും അതുപോലെ സന്തോഷവും പങ്കുവച്ചിരുന്നു. ഒപ്പം തന്നെ ഒരു പരിഹാസം കൂടി അറിയിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ബിജെപി ജയിച്ചത് സാധാരണക്കാരുടെയടുത്ത് എത്തിയാണെന്നാണ് ബിജെപി രാജ്യസഭ എം.പി സുരേഷ് ഗോപി ആദ്യം പ്രതികരിച്ചത്.
യുപിയിലെ സാധാരണ ജനങ്ങൾ നൽകിയ വോട്ടാണ് ബിജെപിയെ ജയിപ്പിച്ച് വീണ്ടും അധികാരത്തിൽ എത്തിച്ചത്. അവർക്കുവേണ്ടി പ്രവർത്തിക്കാൻ തയ്യാറായാൽ അവർ സ്വീകരിക്കും എന്നതിന്റെ ഒരു തെളിവാണ് ഇപ്പോൾ നമുക്ക് കാണുവാൻ സാധിച്ചിരിക്കുന്നത്. കർഷകരെ സമരത്തിലേക്ക് തളളിവിട്ടവർ എവിടെയെന്നും കാർഷിക നിയമം പിൻവലിച്ചതിൽ താൻ അതൃപ്‌തനാണെന്നും സുരേഷ് ഗോപി ഇതോടൊപ്പം പറഞ്ഞിരിക്കുകയാണ്.
ഇതിനു ശേഷമാണ് അദ്ദേഹം കോൺഗ്രസിന്റെ മുഖം ഇല്ലാതാക്കിയ ഒരു വ്യക്തിയെ കുറിച്ച് ചില ആരോപണങ്ങൾ ഉർത്തിയത്. യു.പിയിൽ നിന്ന് ഭയന്നോടി വയനാട്ടിൽ അഭയം തേടിയ രാഹുൽ ഗാന്ധി എന്ത് പ്രവർത്തനമാണ് ഇവിടെ കേരളത്തിൽ നടത്തുന്നതെന്നും സുൽത്താൻ ബത്തേരിയിൽ ബിജെപിയുടെ ആഹ്ളാദ പ്രകടനത്തിൽ പങ്കെടുത്ത വേളയിൽ അദ്ദേഹം ചോദിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ജയം പാർട്ടി പ്രവർത്തകർക്കൊപ്പം ആഘോഷിക്കാൻ ബത്തേരിയിൽ എത്തിയതായിരുന്നു അദ്ദേഹം. അതിനിടയിലാണ് ഇക്കാര്യത്തെ കുറിച്ച് പരാമർശിച്ചത്. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചതുപോലെ സിപിഎമ്മിനു നേരെയും സുരേഷ്‌ഗോപി ആഞ്ഞടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും സിപിഎം എവിടെ നിൽക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
പഞ്ചാബിൽ ആം ആദ്മി പാർട്ടി നേടിയ വിജയത്തിലും അദ്ദേഹം പ്രതികരിച്ചു. ആം ആദ്മി പഞ്ചാബിൽ ജയിച്ചെങ്കിൽ അത് ബിജെപിക്കുള്ള വഴിയൊരുക്കലാണ് എന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മിയിലേക്ക് പഞ്ചാബ് വന്നെങ്കിൽ പഞ്ചാബ് ഞങ്ങളിലേക്ക് വരുന്നതിന്റെ വഴിയൊരുക്കലാണ്. ഞങ്ങൾ അങ്ങോട്ട് വഴിയൊരുക്കേണ്ടതില്ലെന്നും പ്രവർത്തകരുടെ കൈയ്യടിക്കിടെ സുരേഷ് ഗോപി പറഞ്ഞു.
പഞ്ചാബ് ബിജെപിയിലേക്ക് വരുമെന്ന് ഞങ്ങളുടെ നേതാക്കൻമാർ മനസിലാക്കുന്നു. അത് സംബന്ധിച്ച് എനിക്ക് അറിയാവുന്നതു കൊണ്ട് അക്കാര്യം ഞാനിവിടെ പറയുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ബത്തേരിയിൽ വലിയ ആഹ്ലാദ പ്രകടനമാണ് ബിജെപി നടത്തിയത്. സുരേഷ് ഗോപി പ്രവർത്തകർക്ക് മധുരം നൽകി ആഹ്ലാദത്തിന്റെ ഭാഗമായി. പ്രകടനത്തിനും എംപി നേതൃത്വം നൽകി. പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, വയനാട് ജില്ലാ പ്രസിഡന്റ് കെ. പി മധു എന്നിവരും വിജയാഹ്ളാദത്തിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. ഇപ്പോഴല്ല ഇതിനു മുൻപും അദ്ദേഹം വയനാട്ടിലെ ജനങ്ങൾക്ക് വേണ്ട് ശബ്ദമുയർത്തിയിട്ടുണ്ട്.
വയനാട്ടിലെ വനവാസി ജനത അനുഭവിക്കുന്ന പ്രശ്നങ്ങളും ജീവിത സാഹചര്യങ്ങളും നേരിട്ട് കണ്ട് പഠിച്ച് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമന്ന് സുരേഷ് ഗോപി എം.പി പറഞ്ഞിട്ടുണ്ടായിരുന്നു. മൂന്ന് ദിവസം മുൻപാണ് അദ്ദേഹം ഇതേപറ്റി സംസാരിച്ചത്. നിലമ്പൂർ- നഞ്ചങ്കോട് പാത പദ്ധതി നടപ്പിലാകുമെന്നും, വയനാടിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും കേരളത്തിലെ ഭരണകൂടം വയനാടിനെ വളരാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
വാറുമ്മൽക്കടവ് കോളനി, അനേരി കോളനി, കുളത്തൂർ കോളനി തുടങ്ങി ആറോളം കോളനികൾ സന്ദർശിച്ച് ഊരിലെ, വനവാസി ജനത അനുഭവിക്കുന്ന പ്രശ്നങ്ങളും ജീവിത സാഹചര്യങ്ങളും നേരിട്ട് കണ്ട് പഠിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് സുരേഷ് ഗോപി എം.പി വയനാട്ടിലെത്തിയത്. അപ്പോഴാണ് ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പ്രവർത്തിച്ചത്.
ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി വിജയം കൈവരിച്ചത്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും തീർത്തും അപ്രസക്‌തമായിരുന്നു കോൺഗ്രസ് പ്രകടനം. വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ വോട്ട് ഭിന്നിച്ചത് ബിജെപിയുട വിജയം കൂടുതൽ മികച്ചതാക്കി.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടം. യുപിയിലും ഉത്തരാഖണ്ഡിലും ചരിത്രം കുറിച്ച് ഭരണത്തുടർച്ചയാണ് ബിജെപി നേടിയിരിക്കുന്നത്. ഗോവയിലും മണിപ്പൂരിലും ബിജെപി ഭരണമുറപ്പിച്ചു. തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി പഞ്ചാബ് തൂത്തുവാരി.
എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിഞ്ഞു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തേരോട്ടം ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി ബിജെപിയെ മാറ്റുകയാണ്. യുപിയിലെ വിജയം ബിജെപിയുടെ രാഷ്ട്രീയ ഡിഎൻഎയെ തന്നെ മാറ്റിയെഴുതി. കാർഷിക നിയമങ്ങളടക്കം പിന്മാറിയ വിഷയങ്ങളിൽ കൂടുതൽ പരിഷ്ക്കാരവുമായി രംഗത്തെത്തിയേക്കാനുള്ള ഊർജ്ജം ഇതോടെ ബിജെപിക്ക് കിട്ടുകയാണ്.
https://www.facebook.com/Malayalivartha

























