പാലക്കാട് വീണ്ടും പുലിയിറങ്ങി.... വീട്ടുവളപ്പില്‍ കോഴിക്കൂടിനടുത്ത് മരത്തില്‍ തങ്ങിയ കോഴിയെ പുലി പിടികൂടി, പതുങ്ങിയെത്തിയ പുലി കോഴികളിലൊന്നിനെ ചാടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സി.സി.ടി.വി.യില്‍.. ആശങ്കയോടെ നാട്ടുകാര്‍

ധോണി മൂലാപ്പാടം വെട്ടംതടത്തില്‍ വീട്ടില്‍ ടിജിയുടെ വീട്ടില്‍ വളര്‍ത്തിയ കോഴികളിലൊന്നിനെയാണ് പുലി പിടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ടിജിയും നാലും അഞ്ചും വയസ്സുള്ള കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്.
വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും ആരും വന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്തുനിന്ന് വളര്‍ത്തുനായ്ക്കളെ കാണാതായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഉമ്മിനിയില്‍ അടച്ചിട്ട വീട്ടില്‍ പ്രസവിച്ച പുലിയാണോ കറങ്ങിനടക്കുന്നതെന്ന ആശങ്കയില്‍ നാട്ടുകാര്‍.
https://www.facebook.com/Malayalivartha