ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അദ്ധ്യാപികമാരെയെല്ലാം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതിന്റെ തെളിവുകൾ വിജിലൻസിന് കിട്ടി; പരാതിക്കാരിയായ അദ്ധ്യാപികയെ പോലെ പിഎഫിൽ സമാന പ്രശ്‌നം നേരിടുന്ന 160ഓളം അദ്ധ്യാപികമാരുണ്ട്; ഇവരിൽ പലരും ഗെയ്ൻ പിഎഫ് നോഡൽ ഓഫീസർ എന്ന നിലയിൽ വിനോയിയെ സമീപിച്ചു; ഇവരോടെല്ലാം വിനോയ് അശ്ലീല ചാറ്റുകൾ നടത്തി; ലൈംഗിക താത്പര്യം നടത്തി; സെക്സ് വീരന്റെ ലീലാവിലാസങ്ങൾ പുറത്ത്

പിഎഫ് ലോൺ അനുവദിക്കാൻ അദ്ധ്യാപികയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. പ്രതി സംസ്ഥാന നോഡൽ ഓഫീസർ വിനോയ് ചന്ദ്രനെതിരെ വിജിലൻസിന് കൂടുതൽ തെളിവുകൾ ലഭിച്ചിരിക്കുകയാണ്. ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അദ്ധ്യാപികമാരെയെല്ലാം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതിന്റെ തെളിവുകൾ വിജിലൻസിന് വിനോയിയുടെ ഫോണിൽ നിന്ന് കിട്ടി.
ഗവൺമെന്റ് എയ്ഡഡ് ഇൻസ്റ്റിറ്റ്യൂട്ട് പിഎഫ് വിഹിതം രേഖപ്പെടുത്തുന്നതിലെ പാളിച്ചകളാണ് ഇയാൾ മുതലെടുത്തതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നു. ശമ്പളത്തിൽ നിന്ന് പിഎഫ് വിഹിതം പിടിച്ചു. പക്ഷേ അതു ക്രെഡിറ്റിൽ കൃത്യമായി രേഖപ്പെടുത്തിയില്ല. കുട്ടികളുടെ കുറവ് കാരണം ജോലി നഷ്ടപ്പെട്ട അദ്ധ്യാപക ബാങ്ക് വഴി നിയമനം കിട്ടിയവരാണ് കൂടുതലും ഇത്തരം സാങ്കേതിക തടസ്സം നേരിട്ടിരിക്കുന്നത് .
പരാതിക്കാരിയായ അദ്ധ്യാപികയും ഇങ്ങനെ തന്നെ എത്തിയതാണ്. പിഎഫിൽ സമാന പ്രശ്‌നം നേരിടുന്ന 160ഓളം അദ്ധ്യാപികമാരുണ്ട്. ഇവരിൽ പലരും ഗെയ്ൻ പിഎഫ് നോഡൽ ഓഫീസർ എന്ന നിലയിൽ വിനോയിയെ സമീപിച്ചവരാണ് . ഇവരോടെല്ലാം വിനോയ് അശ്ലീല ചാറ്റുകൾ നടത്തിയിട്ടുണ്ട്. ലൈംഗിക താത്പര്യം നടത്തി. ഇതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ദുരനുഭവം നേരിട്ട മറ്റൊരു അദ്ധ്യാപിക ഇയാൾക്കെതിരെ സമൂഹമാദ്ധ്യമത്തിൽ പരസ്യമായി പ്രതികരിച്ചു . വിജിലൻസ് സംഘം വിനോയ് പണം വാങ്ങിയെന്നും, ഔദ്യോഗിക കൃത്യനിർവഹണത്തിൽ മനപൂർവ്വം കാലതാമസം വരുത്തിയോ എന്നും അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























