യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

അഞ്ചലില്‍ യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മണിയാര്‍ കേളന്‍കാവ് ആര്‍പിഎല്‍ ബ്ലോക്ക് ഒന്നില്‍ സുജിത് (28), ബ്രാവോ എന്നറിയപ്പെടുന്ന പ്രവീണ്‍ (19) എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സുജിത്ത് അമ്മയുടെ പരിചയക്കാരിയായ യുവതിയോട് സ്‌നേഹം നടിച്ച് നഗ്ന ചിത്രങ്ങള്‍ എടുക്കുകയും പിന്നിട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും സ്വര്‍ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ലോഡ്ജ് മുറിയില്‍ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. സുജിത്ത് ഈ വിവരങ്ങള്‍ പ്രവീണിനോട് പറഞ്ഞിരുന്നു. പിന്നിട് സംഭവം പുറത്ത് അറിയാതിരിക്കാന്‍ പ്രവീണ്‍ യുവതിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് പ്രതികളെ പിടികൂടുതയായിന്നു.
ഏരൂര്‍ എസ്.എച്ച്.ഒ. പ്രതാപചന്ദ്രന്‍, എസ്.ഐ. ശരലാല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബീഷ്, അരുണ്‍, അനീഷ്മോന്‍, അനിമോന്‍, ബിജു, താജുദ്ദീന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് .
https://www.facebook.com/Malayalivartha
























