യുവമോർച്ച പ്രവർത്തകൻ അരുൺകുമാർ വധക്കേസ്; പേനാക്കത്തി പോലെയുള്ള ആയുധംകൊണ്ട് ഹൃദയത്തിനേറ്റ കുത്ത്, തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടു

തരൂരിൽ യുവമോർച്ച പ്രവർത്തകൻ അരുൺകുമാർ മരണപെട്ടത് പേനകത്തിക്ക് സമാനമായ ആയുധംകൊണ്ട് ഹൃദയത്തിനേറ്റ കുത്താണെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരാനുള്ള കാത്തിരിപ്പിലാണ് പൊലീസ്. അരുണ്‍കുമാറിന്റെ മൃതദേഹം ഇന്ന് സംസ്കരിച്ചു. വന്‍ ജനാവലിയുടെ അകമ്പടിയോടെയാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്.
കേസിലെ ഏഴാം പ്രതി മിഥുനെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. മറ്റ് ആറ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തു. പേനാക്കത്തിപോലെ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണ് അരുണ്‍കുമാറിന്റെ മരണത്തിന് ഇടയാക്കിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍.
അരുണ്‍കുമാറിന്റെ ഹൃദയത്തിന് കുത്തേല്‍ക്കുകയായിരുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടതായും പോസ്റ്റ്മാർട്ടത്തിൽ കണ്ടെത്തുകയും ചെയ്തു. മാര്‍ച്ച് 2 നാണ് ക്ഷേത്രാത്സവത്തെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം അരുണിന് കുത്തേൽക്കുന്നതിൽ കലാശിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് അദ്ദേഹം മരണത്തിന് കീഴടങ്ങി. കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ആരോപിച്ച ബി.ജെ.പി, ആലത്തൂര്‍ താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിച്ചു.
ഉച്ച കഴിഞ്ഞ് മൂന്നരയോടെ ജന്മനാടായ പഴമ്പാലക്കോടേക്ക് അരുണ്‍കുമാറിന്റെ മൃതദേഹം എത്തിച്ചപ്പോള്‍, നിരവധി ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം, പാലക്കാട് ജില്ലാ അതിര്‍ത്തിയായ പ്ളാഴിയില്‍ എത്തിച്ച മൃതദേഹം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഏറ്റുവാങ്ങി.
https://www.facebook.com/Malayalivartha
























