ഇന്നും കണ്ടു സ്മൃതി മന്ദാനയുടെ സെഞ്ചുറിക്കൊപ്പം ആ പാട്ടിൻ്റെ വരികൾ..പിന്നിൽ ചെന്ന് കണ്ണും പൊത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്... തുടക്കം ഒന്ന് പതിഞ്ഞായിരുന്നെങ്കിലും പിന്നെ കൊട്ടിക്കയറിയ ആ ഇന്നിങ്ങ്സിൽത്തന്നെയുണ്ട് ആവശ്യത്തിലുമധികം വർണിക്കാൻ... വൈറലായി കുറിപ്പ്

ഇന്നും കണ്ടു സ്മൃതി മന്ദാനയുടെ സെഞ്ചുറിക്കൊപ്പം ആ പാട്ടിൻ്റെ വരികൾ.. പിന്നിൽ ചെന്ന് കണ്ണും പൊത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്... തുടക്കം ഒന്ന് പതിഞ്ഞായിരുന്നെങ്കിലും പിന്നെ കൊട്ടിക്കയറിയ ആ ഇന്നിങ്ങ്സിൽത്തന്നെയുണ്ട് ആവശ്യത്തിലുമധികം വർണിക്കാൻ. അതിപ്പൊ ടൈമിങ്ങും പ്ലേസ്‌മെൻ്റും കൊണ്ട് മാത്രം ബൗണ്ടറി ലൈൻ കടത്തിയ ഷോട്ടാണെങ്കിലും ശരി, ലോങ്ങ് ഓഫിന് മുകളിലൂടെ ഗാലറിയിലെത്തിച്ച സിക്സറായാലും ശരി... ഫോമിലുള്ള സ്മൃതി മന്ദാനയുടെ കളി കണ്ടിരിക്കാൻ തന്നെ രസമാണ്.. തൊട്ടപ്പുറത്ത് ഹർമൻപ്രീത് കൗർ കൂടിയായപ്പൊ പൊരിച്ചുവെന്ന് കുറിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പിന്നിൽ വന്ന് കണ്ണ് പൊത്തുകയല്ല വേണ്ടത്.
ഇന്നും കണ്ടു സ്മൃതി മന്ദാനയുടെ സെഞ്ചുറിക്കൊപ്പം ആ പാട്ടിൻ്റെ വരികൾ.. പിന്നിൽ ചെന്ന് കണ്ണും പൊത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്... തുടക്കം ഒന്ന് പതിഞ്ഞായിരുന്നെങ്കിലും പിന്നെ കൊട്ടിക്കയറിയ ആ ഇന്നിങ്ങ്സിൽത്തന്നെയുണ്ട് ആവശ്യത്തിലുമധികം വർണിക്കാൻ. അതിപ്പൊ ടൈമിങ്ങും പ്ലേസ്‌മെൻ്റും കൊണ്ട് മാത്രം ബൗണ്ടറി ലൈൻ കടത്തിയ ഷോട്ടാണെങ്കിലും ശരി, ലോങ്ങ് ഓഫിന് മുകളിലൂടെ ഗാലറിയിലെത്തിച്ച സിക്സറായാലും ശരി... ഫോമിലുള്ള സ്മൃതി മന്ദാനയുടെ കളി കണ്ടിരിക്കാൻ തന്നെ രസമാണ്.. തൊട്ടപ്പുറത്ത് ഹർമൻപ്രീത് കൗർ കൂടിയായപ്പൊ പൊരിച്ചു.
സെഞ്ചുറിക്കാർ രണ്ട് പേരും കൂടി വെസ്റ്റിൻഡീസിനെ എടുത്ത് അലക്കിവിടുകയായിരുന്നു..
വെസ്റ്റിൻഡീസിൻ്റെ ബൗളർമാർ എല്ലാവരും അത്ര ബിലോ ആവറേജ് സ്കിൽ സെറ്റുള്ളവരൊന്നുമല്ല. പക്ഷേ മന്ദാനയ്ക്കും കൗറിനും മുന്നിൽ അവർക്ക് പ്രത്യേകിച്ച് മറുപടിയൊന്നുമുണ്ടായില്ലെന്ന് മാത്രം...
കളി പന്ത്രണ്ടോവറിൽ നൂറ് റണ്ണുമായി വെസ്റ്റിൻഡീസിൻ്റെ കയ്യിലേക്ക് പോവുമോയെന്ന് തോന്നിച്ച അവസരത്തിൽ കഴിഞ്ഞ മാച്ചിലെ ബാറ്റ് കൊണ്ട് കരുത്ത് തെളിയിച്ച സ്നേഹ് റാണ തന്നെ ബ്രേക്ക് ത്രൂവും തന്നു..
കഴിഞ്ഞ കളിയിൽ ന്യൂസിലാൻഡിനോട് തോറ്റെങ്കിലും മൂന്ന് കളിയിൽ നാല് പോയിൻ്റുമായിട്ട് ഇന്ത്യ ഒന്നാമതാണ്. ഓസ്ട്രേലിയയും സൗത്ത് ആഫ്രിക്കയും ഓരോ മാച്ച് കുറവേ കളിച്ചിട്ടുള്ളൂ എന്ന വ്യത്യാസമുണ്ട്. എന്നാലും വെസ്റ്റിൻഡീസിനെ 155 റണ്ണിന് പറപ്പിച്ചത് റൺ റേറ്റിന് നൽകുന്ന ബൂസ്റ്റ് ചെറുതല്ല.. ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് - ഈ ടീമുകളിൽ ഒന്നിനെ തോല്പിച്ചാൽ സെമി സാധ്യത കാര്യമായിത്തന്നെയുണ്ട് ഇന്ത്യൻ വനിതകൾക്ക്.അതുകൊണ്ട് കണ്ണ് പൊത്താൻ പോവുന്ന നേരത്തിന് കളി കാണ്... കയ്യടിക്ക്..
https://www.facebook.com/Malayalivartha
























