പട്ടാപ്പകല്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം... സ്‌കൂട്ടറില്‍ എത്തി സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്തിയ പ്രതിക്കായി തിരച്ചില്‍ വ്യാപകമാക്കി പൊലീസ്

നഗരത്തില്‍ പട്ടാപ്പകല്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിക്കായി തിരച്ചില്‍ വ്യാപകമാക്കി പൊലീസ്. വ്യാഴാഴ്ച പ്രഭാത സൈക്കിള്‍ സവാരിക്കിറങ്ങിയ വനിതയെയും കാല്‍നടക്കാരായ രണ്ട് സ്ത്രീകളെയുമാണ് കടന്നുപിടിക്കാന്‍ ശ്രമമുണ്ടായത്.
എറണാകുളം സൗത്ത്, കടവന്ത്ര സ്‌റ്റേഷനുകളിലായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് രണ്ട് സംഭവത്തിലെയും പ്രതി ഒരാളാണെന്ന നിഗമനത്തിലാണ് ടൗണ്‍ സൗത്ത് പൊലീസ്. സുസുകി ആക്‌സസ് സ്‌കൂട്ടറിലെത്തിയയാളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കടവന്ത്ര ജങ്ഷനും മെട്രോ സ്‌റ്റേഷനും ഇടയിലുള്ള സ്ഥലത്തുവെച്ചാണ് സൈക്കിള്‍ സവാരിക്കെത്തിയ സ്ത്രീക്കുനേരെ അതിക്രമമുണ്ടായത്. സ്‌കൂട്ടറിലെത്തി കടന്നുപിടിക്കുകയായിരുന്നു. പിന്നാലെയെത്തിയ ട്രെയിനര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇരുചക്രവാഹനം വേഗത്തില്‍ കടന്നുപോയി. പനമ്ബിള്ളിനഗറില്‍ നടക്കാനിറങ്ങിയ രണ്ട് വീട്ടമ്മമാരാണ് മറ്റ് പരാതിക്കാര്‍. സ്‌കൂട്ടറിലെത്തിയയാള്‍ കടന്നുപിടിക്കുകയായിരുന്നു. പ്രതികരിക്കാന്‍ ശ്രമിച്ചപ്പോള്‍ വേഗത്തില്‍ വണ്ടി വിട്ടുപോയെന്നും അവര്‍ പരാതിയില്‍ പറയുന്നു. വനിതദിനവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ സുരക്ഷ! ഉറപ്പാക്കാന്‍ വിവിധ പദ്ധതികളും പരിപാടികളും നടപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് പട്ടാപ്പകല്‍ അതിക്രമമുണ്ടായത്.
https://www.facebook.com/Malayalivartha
























