'കോണ്‍ഗ്രസ് അതിശക്തമായി തിരിച്ചുവരും'; ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇല്ലാതാകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് രമേശ് ചെന്നിത്തല

ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇല്ലാതാകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് രമേശ് ചെന്നിത്തല. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ആത്മപരിശോധന നടത്തും. പാര്‍ട്ടിയിലെ പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
പാര്‍ട്ടിയെ ഊര്‍ജസ്വലമാക്കാനുള്ള നടപടി ഉണ്ടാകുമെന്നതിന്‍റെ സൂചന ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അതിശക്തമായി തിരിച്ചുവരുമെന്ന് പറഞ്ഞ ചെന്നിത്തല തെരഞ്ഞെടുപ്പ് തോല്‍വി ഞെട്ടിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.
അതിനിടെ, നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാജിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നാളത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇരുവരും രാജിസന്നദ്ധത അറിയിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha
























