നരഹത്യ കേസ് വിചാരണക്കിടെ സാക്ഷി കുഴഞ്ഞു വീണു... ആംബുലന്‍സ് വരുത്തി ആശുപത്രിയിലാക്കി, 2012 ല്‍ പാറ്റൂരില്‍ കെ എസ് ആര്‍റ്റിസി രാജധാനി ബസ് ഇടിപ്പിച്ച് പിതാവും മകനും കൊലപ്പെട്ട കേസിലാണ് കരളലിയിക്കുന്ന രംഗങ്ങള്‍ കോടതി മുറിയില്‍ നടന്നത്

കെ എസ് ആര്‍ റ്റി സി ബസ് ഇടിപ്പിച്ച് പിതാവും മകനും കൊല്ലപ്പെട്ട നരഹത്യ കേസ് വിചാരണക്കിടെ തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതിയില്‍ സാക്ഷിക്കൂട്ടില്‍ നിന്ന സാക്ഷി ബോധരഹിതനായി കുഴഞ്ഞു വീണു.
തുടര്‍ന്ന് ജഡ്ജി എല്‍.ജയവന്തിന്റെ നിര്‍ദേശപ്രകാരം പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാര്‍ ആംബുലന്‍സ് വരുത്തി സാക്ഷിയെ ആശുപത്രിയിലാക്കി. കൂടാതെ പോലീസ് ജീപ്പ് ആംബുലന്‍സിനെ അനുഗമിക്കാനും നിര്‍ദേശിച്ചു. വ്യാഴാഴ്ചത്തെ കേസ് വിചാരണ മുഴുവന്‍ നിര്‍ത്തി വച്ചു. കേസില്‍ ഒന്നാം സാക്ഷിയും
കൊല്ലപ്പെട്ട ഇരട്ട മക്കളായ സഹോദരങ്ങളില്‍ ഒരാളുമായ ശ്രീജുവാണ് തന്റെ മുന്നില്‍ വച്ച് പിതാവും. സഹോദരനും ബസ് കയറി തല്‍ക്ഷണം കൊല്ലപ്പെട്ട ദാരുണ സംഭവം നേരില്‍ കണ്ട രംഗങ്ങള്‍ കോടതിയില്‍ വിവരിക്കവേ കരച്ചിലടക്കാനാവാതെ ബോധം കെട്ട് കുഴഞ്ഞു വീണത്.
കെ എസ് ആര്‍റ്റിസി ഡ്രൈവര്‍ സുധാകരന്‍ , കണ്ടക്ടര്‍ പ്രശാന്തന്‍ എന്നിവരാണ് നരഹത്യാ കേസില്‍ വിചാരണ നേരിടുന്ന ഒന്നും രണ്ടും പ്രതികള്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 (2) (അലക്ഷ്യമായ ഡ്രൈവിംഗ് മരണം സംഭവിപ്പിക്കാന്‍ ഇടയുള്ളതാണെന്ന അറിവോടു കൂടി ചെയ്യല്‍) , 201 (തെളിവ് നശിപ്പിക്കല്‍) , 202 (കുറ്റത്തെക്കുറിച്ച് വിവരം നല്‍കുന്നതിന് ബാധ്യസ്ഥനായ ആള്‍ മന:പ്പൂര്‍വ്വം വിവരം. നല്‍കാതിരിക്കല്‍) , മോട്ടോര്‍ വാഹന നിയമത്തിലെ 134 എ (പ്രഥമ ശുശ്രൂഷ നല്‍കാതിരിക്കല്‍ ) ,134 ബി (വിവരം പോലീസിലറിയിക്കാതെ കൃത്യ സ്ഥലത്ത് നിന്നും രക്ഷപ്പെടല്‍) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്.
2012 ല്‍ പാറ്റൂരില്‍ കെ എസ് ആര്‍റ്റിസി രാജധാനി ബസ് ഇടിപ്പിച്ച് പിതാവും മകനും കൊലപ്പെട്ട കേസിലാണ് കരളലിയിക്കുന്ന രംഗങ്ങള്‍ കോടതി മുറിയില്‍ നടന്നത്. പാറ്റൂര്‍ ജനറല്‍ ആശുപത്രി റോഡില്‍ പിതാവും ഇരട്ട മക്കളില്‍ ഒരു മകനും ഒരു ബൈക്കിലും ഇരട്ടകളില്‍ രണ്ടാമനായ ശ്രീജുവും ബന്ധുവും മറ്റൊരു ബൈക്കിലും മിതമായ വേഗതയില്‍ യാത്ര ചെയ്യവേ അതേ ദിശയില്‍ അമിത വേഗതയില്‍ പിന്നിലൂടെ പാഞ്ഞു വന്ന ബസ് തെറ്റായ രീതിയില്‍ ഇടതുവശത്തിലൂടെ ഓവര്‍ ടേക് ചെയ്ത സമയം പിതാവും മകനും സഞ്ചരിച്ച ബൈക്ക് ഹാന്‍ഡിലില്‍ ഇടിപ്പിച്ച് ഇടിയുടെ ആഘാതത്തില്‍ ബൈക്കും രണ്ടു പേരും ബസിനടിയില്‍പ്പെട്ട് തല്‍ക്ഷണം കൊല്ലപ്പെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha