മരണത്തിന് മുന്‍പ് ശ്രുതി നേരിട്ടത് കൊടിയ പീഡനം; ശ്രുതി അനുഭവിച്ച കാര്യങ്ങള്‍ പുറത്തുപറയുന്നത് വിവാഹം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷം, വീണ്ടും ഒരു പെണ്‍കുട്ടി കൂടി ക്രൂരമായി വേട്ടയാടപ്പെട്ട് മരണത്തിലേയ്ക്ക് തള്ളിവിടപ്പെട്ടിരിക്കുന്നു! ഉത്ര, വിസ്മയ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത തീരാവേദകള്‍; ദൈവത്തിന്റെ സന്തം നാടെന്ന പേരില്‍ ലോകത്തിന് മുന്നില്‍ അഭിമാനം കൊള്ളുന്ന കേരളത്തില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്ന് കണക്കുകൾ

മലയാളി മാധ്യമപ്രവര്‍ത്തക കാസര്‍കോട് സ്വദേശി ശ്രുതി ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്തതില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി കുടുംബം. ഭര്‍ത്താവ് തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടന്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്ന് കുടുംബം ആരോപിച്ചു. മുഖത്ത് തലയിണ അമര്‍ത്തിയും വൈനില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കിയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും സഹോദരന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ നാലു വര്‍ഷത്തിനു ശേഷമാണ് ശ്രുതി അനുഭവിച്ച കാര്യങ്ങള്‍ പുറത്തുപറയുന്നത്. പണത്തിനു വേണ്ടിയാണ് അനീഷ് ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ ഇടയ്ക്ക് ശ്രുതിയുടെ മാതാപിതാക്കള്‍ കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി ബെംഗളൂരുവില്‍ എത്തിയിരുന്നു.
അന്നാണ് അവന്റെ തനി സ്വരൂപം കാണുന്നത്. അമ്മയെയും അച്ഛനെയും വിളിക്കാന്‍ പാടില്ല. സഹോദരനായ എന്നെ വിളിക്കാന്‍ പാടില്ല എന്നൊക്കെയായിരുന്നു അവന്റെ നിബന്ധന. ശ്രുതി അവള്‍ക്കു കിട്ടുന്ന ശമ്പളം അച്ഛനും അമ്മയ്ക്കും എനിക്കും നല്‍കുന്നുണ്ടെന്ന സംശയമായിരുന്നു കാരണം. ഒരിക്കല്‍ ശരീരമാസകലം കടിച്ച് മാരകമായി മുറിവേല്‍പിച്ചു. ശ്രുതിയെ നിരീക്ഷിക്കാന്‍ അനീഷ് വീടിനുള്ളില്‍ ക്യാമറയും വോയിസ് റെക്കോര്‍ഡറും സ്ഥാപിച്ചിരുന്നു.' സഹോദരന്‍ ആരോപിച്ചു.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രുതിയെ കഴിഞ്ഞ ദിവസമാണ് ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതായാലും വീണ്ടും ഒരു പെണ്‍കുട്ടി കൂടി ക്രൂരമായി വേട്ടയാടപ്പെട്ട് മരണത്തിലേയ്ക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളം വീണ്ടും ആശങ്കയോടെ ചില കണക്കുകളും പേരും ഓര്‍ക്കുകയാണ്. ഉത്ര, വിസ്മയ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത തീരാവേദകള്‍. ഗാര്‍ഹിക പീഡനത്തിനെതിരെ അതിശക്തമായ നടപടികള്‍ ഉണ്ട് എന്ന് ആവര്‍ത്തിക്കുമ്പോഴും പലയിടത്തും അത് ചോദ്യചിഹ്നമാവുകയാണ്.
കേരളത്തില്‍ നിന്നും പുറത്ത് വരുന്ന കണക്കുകളും ഞെട്ടിക്കുന്നതാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ സംസ്ഥാനത്ത് കൂടുന്നുവെന്ന് കണക്കുകള്‍. പോലീസ് ക്രൈം രജിസ്റ്റര്‍ ചെയ്തത് അനുസരിച്ച് 2021ല്‍ 16,418 അതിക്രമങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 2020ല്‍ ഇത് 12,659 അതിക്രമങ്ങള്‍ ആയിരുന്നു. ഈ വര്‍ഷം ഇതുവരെ 1,747 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദൈവത്തിന്റെ സന്തം നാടെന്ന പേരില്‍ ലോകത്തിന് മുന്നില്‍ അഭിമാനം കൊള്ളുന്ന കേരളത്തില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2318 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീകളെ ദുരുപയോഗം ചെയ്തതിന് 4269 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശല്യം ചെയ്തതിന് 498 പരാതികള്‍ ലഭിച്ചു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മാത്രം 10 പേരാണ് കഴിഞ്ഞ വര്‍ഷം മരിച്ചതെന്നാണ് കണക്കുകള്‍ പറയുന്നത്. ഗാര്‍ഹിക പീഡനങ്ങള്‍ക്ക് മാത്രം മൊത്തം 5016 കേസുകള്‍ എടുത്തു. മറ്റ് വകുപ്പുകളെല്ലാം കൂടി 4112 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ഉണ്ടായത് 200 ബലാത്സംഗ കേസുകളാണ്.
459 ദുരുപയോഗം ചെയ്യല്‍, 494 ഗാര്‍ഹിക പീഡനം, മറ്റ് വകുപ്പുകള്‍ പ്രകാരമുള്ള 537 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് സ്ത്രീധന പീഡന മരണങ്ങളുമുണ്ടായി. 12 സ്ത്രീകളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ടുണ്ട്.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ 2016ല്‍ 15,114 ആയിരുന്നു ആകെ കേസുകള്‍. 2020ല്‍ ഇത് 12,659 ആയി. എന്നാല്‍ 2021ല്‍ ഇത് 16,000 കടന്നിരിക്കുകയാണ്. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ദിവസവും ഒരു പീഡനക്കേസെങ്കിലും ഇല്ലാതെ പത്രങ്ങള്‍ പുറത്തിറങ്ങുന്നില്ലെന്നാണ് വാസ്തവം. രണ്ട് വയസ്സുകാരി മുതല്‍ തൊണ്ണൂറുകാരി വരെ പീഡിപ്പിക്കപ്പെടുന്നു. വാട്‌സ്ആപ്, ഫേസ്ബുക്ക് കെണികളില്‍പ്പെട്ട് പീഡനത്തിന് ഇരയാകുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. പോക്‌സോ കേസുകളില്‍ അടക്കം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























