ആ സന്തോഷം അധിക നേരം നീണ്ടുനിന്നില്ല.... റോഡരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടര്‍ യാത്രികരായ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം... ട്രാന്‍സ് ഫോര്‍മറില്‍ നിന്ന് തീ ഇവരുടെ ദേഹത്തേക്ക് പടരുകയായിരുന്നു, ചൈതന്യയുടെ വിവാഹനിശ്ചയച്ചടങ്ങിനുവേണ്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ ബുക്കുചെയ്തശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം

ആ സന്തോഷം അധിക നേരം നീണ്ടുനിന്നില്ല.... റോഡരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടര്‍ യാത്രികരായ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം... ട്രാന്‍സ് ഫോര്‍മറില്‍ നിന്ന് തീ ഇവരുടെ ദേഹത്തേക്ക് പടരുകയായിരുന്നു, ചൈതന്യയുടെ വിവാഹനിശ്ചയച്ചടങ്ങിനുവേണ്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ ബുക്കുചെയ്തശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
ബെംഗളൂരുവില്‍ മംഗനഹള്ളി സ്വദേശി ശിവരാജ് (55), മകള്‍ ചൈതന്യ (19) എന്നിവരാണ് മരിച്ചത്. സ്‌കൂട്ടറും കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് നൈസ് റോഡില്‍ മംഗനഹള്ളി പാലത്തിനുസമീപത്തായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശിവരാജ് ബുധനാഴ്ച രാത്രിയും ചൈതന്യ വ്യാഴാഴ്ച പുലര്‍ച്ചെയും മരിച്ചു.
ശിവരാജാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. റോഡിന്റെ മോശം അവസ്ഥകാരണം സ്‌കൂട്ടര്‍ വേഗതകുറച്ച സമയത്ത് റോഡരികില്‍ ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയെത്തുടര്‍ന്ന് ഇരുവരുടെയും ദേഹത്ത് ഓയില്‍ തെറിച്ചുവീണത് പൊള്ളല്‍ ഗുരുതരമാക്കി.
നാഗര്‍ഭാവി അഗ്നിശമനയൂണിറ്റില്‍ നിന്ന് വാട്ടര്‍ ടാങ്കറെത്തിയാണ് തീയണച്ചത്. ബെസ്‌കോം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ പോലീസ് കുറ്റകരമായ അനാസ്ഥയ്ക്ക് കേസെടുത്തു. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഓയില്‍ ചോരുന്നതായി നേരത്തേ ബെസ്‌കോമിന് പരാതി നല്‍കിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
ചൈതന്യയെയും കൂടെ കൂട്ടിയിരുന്നു. എന്നാല്‍, ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ വഴിയരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം ഇരുവരുടെയും ജീവനെടുക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha