കറ നല്ലതാണെന്ന് സര്‍ഫ് എക്സല്‍, കടം നല്ലതാണെന്ന് സഖാവ് ഐസക്കും കൂട്ടരും,...5000 കോടി കൂടി കടമെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ പരിഹാസിച്ച് ടി ബല്‍റാം...

സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ നേരിടാന്‍ 5000 കോടി കൂടി കടമെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ പരിഹാസിച്ച് കോണ്‍ഗ്രസ് യുവനേതാവ് വി ടി ബല്‍റാം.പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പ് 28000 കോടിയായെന്ന് വിശദമാക്കുന്ന പത്രവാര്‍ത്ത പങ്കുവച്ചാണ് അദ്ദേഹത്തിന്റെ പരിഹാസം. കറ നല്ലതാണെന്നാണ് സര്‍ഫ് എക്സല്‍ പറയുന്നത്. സഖാവ് ഐസക്കും കൂട്ടരും പറയുന്നത് കടം നല്ലതാണെന്നും വിടി ബല്‍റാം പരിഹസിക്കുന്നു.
വി ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം
'കറ നല്ലതാണ്': സര്‍ഫ് എക്സല്‍
'കടം നല്ലതാണ്': സഖാവ് ഐസക്കും കൂട്ടരും
ഫോട്ടോയില്‍ ഉള്ളത് ഇന്നത്തെ പത്രത്തിലെ വാര്‍ത്തയാണ്, അതായത് ലേറ്റസ്റ്റ് കടമെടുപ്പിന്റെ!
സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നത് ബില്ലുകൾ ഒരുമിച്ച് ട്രഷറിയിലേക്ക് വരുമ്പോൾ പ്രതിസന്ധിയുണ്ടാകാതിരിക്കാനാണ്. കേന്ദ്രം അനുവദിച്ച പരിധിയിൽ നിന്നാണിത്.അതേസമയം കേരളം കണ്ട ഒരു ധനമന്ത്രിയും നേരിടാത്ത പ്രതിസന്ധിയാണ് കെഎൻ ബാലഗോപാൽ ഇപ്പോൾ നേരിടുന്നത്. കടമെടുക്കാൻ കഴിയാത്ത അവസ്ഥയിലുള്ളപ്പോഴാണ് കേരളം വീണ്ടും കടമെടുക്കുന്നത്.
ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടു കൂടി കേരളത്തിന്റെ കടം 3.6 ലക്ഷം കോടിയാകും. ഇത് മുതലിന്റെ കണക്ക് മാത്രമാണ്. പലിശ വേറെയും ഉണ്ട്.റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് കേരളം വിപണിയിൽ നിന്ന് ‘സ്റ്റേറ്റ് ഡവലപ്‌മെന്റ് ലോണു’കളായി മാത്രം 1.87 ലക്ഷം കോടി(1, 86, 658 കോടി) രൂപ കടമെടുത്തിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ മൊത്തം അടച്ചു തീർക്കാനുള്ള കടത്തിന്റെ 55 ശതമാനം വരും.
https://www.facebook.com/Malayalivartha