നടി ആക്രമണ കേസിലെ അദൃശ്യ സാന്നിദ്ധ്യത്തിലേക്ക് ഒരുപടി കൂടി അടുത്ത് അന്വേഷണസംഘം; നിലവിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നീക്കം മാഡവുമായുള്ള സാദൃശ്യമാണെന്നും സൂചന! വെളിപ്പെടുത്തലുമായി ആദ്യം എത്തിയത് പൾസർ സുനി, ഇനി നിര്ണായകമാകുക കാവ്യാ മാധവന്റെ മൊഴി! ദിലീപ് ജയിലിൽ കിടന്നപ്പോൾ നിയമപരമായ കാര്യങ്ങൾ നിയന്ത്രിച്ചത് പൾസർ സുനി പേരു പറയാതെ മാഡമെന്ന് മാത്രം വിളിക്കുന്ന ഈ വ്യക്തി
കൊച്ചിയിൽ നടി ആക്രമണ കേസിലെ അദൃശ്യ സാന്നിദ്ധ്യത്തിലേക്ക് അന്വേഷണസംഘം ഒരുപടി കൂടി എടുത്തിരിക്കുകയാണ്. നിലവിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നീക്കം മാഡവുമായുള്ള സാദൃശ്യമാണെന്നും സൂചനകളുണ്ട്. പൾസർ സുനിയാണ് മാഡം എന്നൊരാൾ കേസിൽ പങ്കുണ്ടെന്ന രീതിയിൽ വെളിപ്പെടുത്തുന്നത്. ബാലചന്ദ്ര കുമാർ റിപ്പോർട്ടർ ടിവിയിൽ നടത്തിയ വെളിപ്പെടുത്തലിൽ നിർണായക റോളുള്ള വ്യക്തിയാണ് മാഡമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. പുനരന്വേഷണത്തിൽ സുപ്രധാന കണ്ണിയായ മാഡത്തിലേക്ക് അന്വേഷണം എത്തിക്കാൻ തന്നെയാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുക.
അതേസമയം കാവ്യാ മാധവനാണ് മാഡമെന്ന തരത്തിലുള്ള അഭ്യൂഹം പൂർണമായും തള്ളാതെയാണ് നിലവിൽ അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. കാവ്യയെ ചോദ്യം ചെയ്താൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരും. കാവ്യയെ പൾസർ സുനിക്ക് പരിചയമുണ്ടെന്ന സൂചന നേരത്തെ തന്നെ ലഭിച്ചിരുന്നു.
പൾസർ സുനി പേരു പറയാതെ മാഡമെന്ന് മാത്രം വിളിക്കുന്ന ഈ വ്യക്തി ദിലീപ് ജയിലിൽ കിടന്നപ്പോൾ നിയമപരമായ കാര്യങ്ങൾ നിയന്ത്രിച്ചതായും സൂചനയുണ്ട്. കേസിൽ നിർണായക റോളുണ്ടായിട്ടും ആദ്യഘട്ട അന്വേഷണത്തിൽ പൊലീസിന് മാഡത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
കാവ്യയുടെ മൊഴി നിലവിൽ നിർണായകമാണ്. ദിലീപ് പറഞ്ഞ കാര്യങ്ങളിൽ നിന്ന് വിപരീതമായി എന്തെങ്കിലും കാവ്യയുടെ മൊഴിയിൽ കണ്ടെത്തിയാൽ ദുരൂഹത മറനീക്കി പുറത്തുവരും.
നേരത്തെ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം കാവ്യയെ പറ്റി ചോദിച്ചത് പുറത്ത് പറയാൻ സാധിക്കില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു. കേസിലെ മാഡത്തിന്റെ റോൾ വളരെ വലുതാണെന്നും, അധികം വെെകാതെ മാഡത്തിന്റെ പങ്ക് വെളിച്ചത്ത് വരുമെന്നും ബാലചന്ദ്രകുമാർ എഡിറ്റേഴ്‌സ് അവറിൽ പറഞ്ഞു.
മാഡത്തിനെ പ്രതി ചേർക്കാൻ പൊലീസ് മനപൂർവ്വം ശ്രമിക്കില്ല, എന്നാൽ അന്വേഷണം മാഡത്തിലേക്ക് തന്നെ ഒടുക്കം എത്തുമെന്നും താൻ കരുതുന്നതായി ബാലചന്ദ്രകുമാർ പറഞ്ഞു. കേസ് അന്വേഷണം ഫലപ്രദമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും വരും ദിവസങ്ങളിലും ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha